ലഖ്നൗ : ഹോളി ദിനമായ ഇന്ന് പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ആഘോഷം അലയടിക്കുകയാണ്. ഇതിനെച്ചൊല്ലി മുസ്ലീം സമൂഹം വിവാദ പ്രസ്താവനകളും ഇറക്കിയിരുന്നു. തങ്ങളുടെ നിസ്കാരങ്ങൾക്ക് ഹോളി ഭംഗം വരുത്തുമെന്നാണ് പല തീവ്ര മുസ്ലീം നേതാക്കളും പറഞ്ഞത്. എന്നാൽ ഇതിന് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി.
നിറങ്ങളോട് എതിർപ്പുള്ളവർ ഹോളി ദിനത്തിൽ വീട്ടിൽ തന്നെ ഇരിക്കണമെന്ന് ഉത്തർപ്രദേശിലെ ബൻസ്ദിഹിൽ നിന്നുള്ള ബിജെപി എംഎൽഎ കേതകി സിംഗ് പറഞ്ഞു. നിറങ്ങളുടെ ഈ ഉത്സവം എല്ലാവരും ഒരുമിച്ച് ആഘോഷിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
കൂടാതെ നിർദ്ദിഷ്ട മെഡിക്കൽ കോളേജിൽ മുസ്ലീങ്ങൾക്ക് പ്രത്യേക വിഭാഗം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടുത്തിടെ വാർത്തകളിൽ ഇടം നേടിയ കേത്കി സിംഗ്,വ്യാഴാഴ്ച ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ ഞാൻ ഇപ്പോഴും എന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു.
ഇതിനു പുറമെ ഹോളി ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേരുന്നതിനിടെ ഹോളി വർഷത്തിലൊരിക്കൽ വരുന്നതിനാൽ എല്ലാവരും ഈ ഉത്സവം പൂർണ്ണ സന്തോഷത്തോടെയും ഐക്യത്തോടെയും ആഘോഷിക്കണമെന്ന് അവർ പറഞ്ഞു.
നിറങ്ങളുടെയും സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഉത്സവമാണ് ഹോളി. സമൂഹത്തിൽ എത്രമാത്രം ഐക്യം ആവശ്യമാണെന്ന സന്ദേശം ഇത് നൽകുന്നു. ജാതി, മതം, വിഭാഗം എന്നിവയ്‌ക്കപ്പുറം അതിനെ ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണിത്. ലോകത്തിലെവിടെയായിരുന്നാലും എല്ലാ ഹിന്ദുക്കളും സന്തോഷത്തോടെ ഹോളി ആഘോഷിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: