Kerala

ബിഎസ്എഫ് ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ സ്റ്റൗ പൊട്ടിത്തെറിച്ചു: ശ്രീനഗറിൽ നാലു വയസ്സുകാരൻ മകന് പിന്നാലെ മലയാളി യുവതിയും മരിച്ചു

Published by

കോഴിക്കോട്: ശ്രീനഗറിലെ അതിര്‍ത്തി സംരക്ഷണ സേന(ബിഎസ്എഫ്) ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ ആണ് മരിച്ചത്. 28വയസായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന അപകടത്തിൽ ഷിബിന്‍ഷയ്‌ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാല് വയസ്സുകാരനായ മകന്‍ ദക്ഷിത് യുവന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഷിബിന്‍ഷ ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: രാഗിണി. സഹോദരന്‍: ഷിബിന്‍ ലാല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by