സംഭൽ: റംസാൻ ആഘോഷത്തിന്റെ പേരിൽ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഷാഹ്പൂർ നഗർ, കമാല്‍പൂര്‍ ഗ്രാമത്തിലെ അബാദ് ഷായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലടച്ച യുവാവിനെക്കൊണ്ട് പൊലീസ് മാപ്പ് പറയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
‘ഈദ്(ബലിപെരുന്നാള്‍) വർഷത്തിൽ ഒരിക്കൽ വരുന്നു. മാംസവും രക്തവും കാണുന്നതില്‍ വിയോജിപ്പുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നായിരുന്നു അബാദിന്റെ പോസ്റ്റ്.ഹിന്ദുക്കൾക്കുള്ള മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു പോസ്റ്റ്.മാത്രമല്ല ഹോളി ദിനത്തിൽ നിറങ്ങൾ കാണുന്നതിൽ ബുദ്ധിമുട്ട് ഉള്ളവർ പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ച അനുജ് കുമാർ ചൗധുരിയെ അറസ്റ്റ് ചെയ്യണമെന്നും അബാദ് ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. ഞാന്‍ കമാല്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ്. സര്‍ക്കിള്‍ ഓഫീസറെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. പൊലീസ് വകുപ്പിനെ ഞാന്‍ ബഹുമാനിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ- ഇങ്ങനെയായിരുന്നു അബാദിന്റെ മാപ്പ് അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: