അടൂര്‍: നഗരസഭാ അധ്യക്ഷയ്‌ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ കൗസിലര്‍ക്കെതിരെ നടപടിയുമായി സിപിഎം. കൗണ്‍സിലര്‍ റോണി പാണംതുണ്ടിലിനോ് വിശദീകരമം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചു.സി.പി.എം അടൂര്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ അടൂര്‍ നഗരസഭാ അധ്യക്ഷ ദിവ്യാ റെജി മുഹമ്മദിനെതിരെയാണ് റോണി ഗുരുതര ആരോപണം ഉന്നയിച്ചത്. നഗരത്തില്‍ യുവാക്കള്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന മാഫിയകള്‍ക്ക് നഗരസഭാ അധ്യക്ഷ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്നതായിരുന്നു ആരോപണം. നഗരസഭാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പങ്കുവെച്ചത്.
‘അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കടയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ ചെയര്‍പേഴ്‌സണ് ഭയങ്കര ക്യൂര്യോസിറ്റിയാണ്. നിങ്ങള്‍ക്ക് ഇവിടുത്തെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ഞാന്‍ പറയും. അടൂര്‍ ടൗണില്‍ ചെറുപ്പക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതിന് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത് ചെയര്‍പേഴ്‌സണും ശിങ്കിടിമാരുമാണ്.’ ശബ്ദ സന്ദേശത്തില്‍ റോണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ റോണി പാണംതുണ്ടില്‍ ഈ കടയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ദിവ്യാ റെജി മറുപടിയും നല്‍കി. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ യോഗത്തില്‍വെച്ച് തര്‍ക്കമുണ്ടായി. നഗരത്തില്‍ ക്യാമറയും വെളിച്ചവും വേണമെന്ന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് റോണി വ്യക്തമാക്കി.
ശബ്ദരേഖ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണം ഉന്നയിച്ചതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും ദിവ്യാ റെജി മുഹമ്മദ് പ്രതികരിച്ചു.
ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: