Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിയുടെ തകര്‍ച്ച; സിഇഒയും ഡപ്യൂട്ടി സിഇഒയും എല്ലാമറിഞ്ഞിട്ടും അവരുടെ ഓഹരികള്‍ വിറ്റുലാഭം നേടി; രക്ഷയ്‌ക്ക് ആര്‍ബിഐ

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്‍ഡസ് ഇന്‍ഡ് ഓഹരിയുടെ വിലയില്‍ 56 ശതമാനമാണ് ഇടിവുണ്ടായത് ആശങ്ക പരത്തുന്നുണ്ടെങ്കിലും റിസര്‍വ്വ് ബാങ്ക് രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. മിക്കവാറും യെസ് ബാങ്കിനെയും ആര്‍ബിഎല്ലിനെയും രക്ഷപ്പെടുത്തിയത് പോലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് രക്ഷപ്പെടുത്തേണ്ടതായി വരും. ഈ പ്രതീക്ഷയുള്ളതിനാല്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ സിഎല്‍എസ് എ ഇപ്പോഴും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് മികച്ച റേറ്റിംഗ് ആയ "ഔട്ട് പെര്‍ഫോം" തന്നെയാണ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 08:33 pm IST
in Business

മുംബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്‍ഡസ് ഇന്‍ഡ് ഓഹരിയുടെ വിലയില്‍ 56 ശതമാനമാണ് ഇടിവുണ്ടായത് ആശങ്ക പരത്തുന്നുണ്ടെങ്കിലും റിസര്‍വ്വ് ബാങ്ക് രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. മിക്കവാറും യെസ് ബാങ്കിനെയും ആര്‍ബിഎല്ലിനെയും രക്ഷപ്പെടുത്തിയത് പോലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് രക്ഷപ്പെടുത്തേണ്ടതായി വരും. ഈ പ്രതീക്ഷയുള്ളതിനാല്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ സിഎല്‍എസ് എ ഇപ്പോഴും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് മികച്ച റേറ്റിംഗ് ആയ “ഔട്ട് പെര്‍ഫോം” തന്നെയാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയില്‍ 30 ശതമാനം ഇടിവുണ്ടായതാണ് ആശങ്ക പരത്തിയത്. ഒരു വര്‍ഷത്തിനിടെ 1576.35 രൂപ വരെ ഉയര്‍ന്ന ഓഹരിയാണ് ഇപ്പോള്‍ വെറും 672.65 രൂപയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഈ പ്രതിസന്ധി പരിഹരിക്കുമെന്നും അതിനാല്‍ 30 ശതമാനം വരെ ഓഹരിവിലയില്‍ ഉടന്‍ കുതിപ്പുണ്ടാകുമെന്നും നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്നുമാണ് സിഎല്‍എസ് എ നല്‍കുന്ന ഉപദേശം.

സിഇഒയും ഡപ്യൂട്ടി സിഇഒയും നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗ്

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കിന്റെ അക്കൗണ്ടിംഗില്‍ 1,577 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സിഇഒയ്‌ക്കും ഡപ്യൂട്ടി സിഇഒയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞ വലിയ ബഹളം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അവര്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഓഹരികള്‍ വിറ്റ് കാശാക്കുകയായിരുന്നു എന്ന ഗുരുതരമായ കുറ്റം ഇവരുടെ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.

വിദേശനിക്ഷേപകര്‍ ഓഹരികള്‍ വിറ്റപ്പോള്‍ ആഭ്യന്തരനിക്ഷേപകര്‍ വാങ്ങിക്കൂട്ടി

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനുള്ളിലെ സാമ്പത്തിക പ്രശ്നം അറിഞ്ഞിട്ടാണെന്ന് പറയപ്പെടുന്നു അവരുടെ കൈവശമുണ്ടായിരുന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ ഈ ഓഹരി ഉയരുമെന്ന് കരുതി ഇന്ത്യയ്‌ക്കകത്തെ നിക്ഷേപകര്‍ ഇത് വാരിക്കൂട്ടി.

മോര്‍ഗന്‍ സ്റ്റാന്‍ലി ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തുന്നു

ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് യെസ് ബാങ്കിനെ പെട്ടെന്ന് പ്രതിസന്ധിയിലാക്കിയത്. ഇത്തരം സംഭവം ഇനി ആവർത്തിക്കില്ലെന്ന് പ്രമോട്ടർമാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഓഹരിയിൽ അപകട സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് നിരീക്ഷകർ. ആർ‌ബി‌ഐ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർക്ക് ഒരു വർഷത്തെ കാലാവധി മാത്രമാണ് നീട്ടി നൽകിയിരിക്കുന്നത്. കുറഞ്ഞത് മൂന്ന് വർഷത്തേക്കാണ് കാലാവധി നീട്ടിനൽകാറുള്ളത്.എന്തായാലും റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ രക്ഷിച്ചെടുക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
നിരവധി ബ്രോക്കറേജുകൾ ഓഹരിയിൽ ജാഗ്രത വേണമെന്ന നിർദേശം നൽകിയതാണ് ആശങ്ക പരത്തിയിരിക്കുന്നത്. മോർഗൻ സ്റ്റാൻലി ഉൾപ്പെടെ ഓഹരിയിലെ നഷ്ട സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. റിസര്‍വ്വ് ബാങ്ക് ഏറ്റെടുത്താലും ബാങ്കിന് വിശ്വാസ്യത വീണ്ടെടുക്കാൻ വീണ്ടും സമയം വേണ്ടി വന്നേക്കും.

നേരത്തെ ബാങ്കുകൾക്ക് പണമൊഴുക്കിനായി (കാഷ് ഫ്ലോ) സ്വാപ്പിങ് അനുവദനീയമായിരുന്നു. ഇപ്പോൾ ഇതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വിദേശ വിനിമയ ഇടപാടുകളുമായി ബന്ധപ്പെട്ട ഹെഡ്ജിംഗ് ചെലവുകൾ ബാങ്ക് തെറ്റായാണ് കണക്കാക്കുന്നതെന്നാണ് പ്രധാന ആരോപണം.
നികുതിക്ക് ശേഷം 1,577 കോടി രൂപയുടെ അക്കൗണ്ടിംഗ് പൊരുത്തക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസര്‍വ്വ് ബാങ്ക് നിയമിച്ച ആഭ്യന്തര ഓഡിറ്റ് സമിതിയാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. 2024 ഡിസംബർ വരെയുള്ള ബാങ്കിന്റെ മൊത്തം ആസ്തിയുടെ ഏകദേശം 2.35 ശതമാനം വരും ഈ നഷ്ടം.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ഓഹരിവിലയിലെ തകര്‍ച്ച മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്. എല്‍ഐസി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ തുടങ്ങിയ മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് നഷ്ടം. റിസര്‍വ്വ് ബാങ്ക് റഡാറില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വന്നതോടെ ഓഹരിവിലകള്‍ ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അങ്ങിനെയെങ്കില്‍ അല്‍പം കാത്തിരിക്കേണ്ടി വന്നാലും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സുരക്ഷിതസ്ഥാനത്തേക്ക് മടങ്ങിയെത്താം.

Tags: rbiIndusindbankIndusindbankcrisisCashSwapAccountingMismatchMediaBiasINDUSINDBK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

Kerala

വായ്‌പ്പ നിരക്ക് കുറയുന്നു; പലിശയിൽ ഗണ്യമായ കുറവുവരും, സാധാരണക്കാർക്ക് വൻ നേട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.