India

എല്ലാം ഈശ്വരാനുഗ്രഹം : തിരുപ്പതി വെങ്കിടേശ്വര സന്നിധിയിലെത്തി , തല മുണ്ഡനം ചെയ്ത് ഗുകേഷ്

Published by

ചെന്നൈ : ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് ചെസ്സ് ലോകത്തിലെ ഒരു വളർന്നുവരുന്ന താരമാണ്. ഇപ്പോഴിതാ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം തിരുപ്പതിയിലേക്ക് പോയി പ്രാർത്ഥനകൾ നടത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

ഈ വർഷത്തെ പ്രധാന ചെസ്സ് ടൂർണമെന്റുകൾക്ക് മുന്നോടിയായാണ് ഗുകേഷ് തിരുപ്പതി വെങ്കിടേശ്വര സന്നിധിയിലെത്തിയത് . നേർച്ചയായി തല മുണ്ഡനവും ചെയ്തു.തിരുപ്പതി ക്ഷേത്രം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ചെസ് ചാംപ്യൻഷിപ്പ് വിജയിച്ച സമയത്ത് ക്ഷേത്രത്തില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.

‘ 2025 ൽ നിരവധി പ്രധാനപ്പെട്ട ചെസ്സ് ടൂർണമെന്റുകൾ ഉണ്ട്. ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ രീതിയിലും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു, ദൈവകൃപയാൽ എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗുകേഷ് പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by