വാരണാസി ; വിശ്വാസങ്ങൾ വ്രണപ്പെടാതിരിക്കാൻ ഹോളിയ്‌ക്ക് മുൻപായി യുപിയിൽ മസ്ജിദുകൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറയ്‌ക്കുകയാണ് . എന്നാൽ നിറങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവർക്ക് മാതൃകയാകുകയാണ് ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ . നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആവേശം വാരണാസിയിൽ എല്ലായിടത്തും ദൃശ്യമാണ്
ലാമാഹിയിലെ സുഭാഷ് ഭവനിൽ മുസ്ലീം വനിതാ ഫൗണ്ടേഷന്റെയും വിശാൽ ഭാരത് സൻസ്ഥാന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോളി ഉത്സവത്തിൽ മുസ്ലീം സ്ത്രീകളും ഹോളി ആഘോഷിച്ചു. ഹിന്ദു സമൂഹത്തിലെ സ്ത്രീകൾ അവരെ പിന്തുണയ്‌ക്കുകയും പരമ്പരാഗത ഹോളി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
നിറങ്ങൾക്കൊപ്പം റോസാദളങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ഹോളി നമ്മുടെ പൂർവ്വികരുടെയും മഹത്തായ ഇന്ത്യൻ സംസ്കാരത്തിന്റെയും ഉത്സവമാണെന്ന് മുസ്ലീം വനിതാ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റ് നസ്നീൻ അൻസാരി പറഞ്ഞു. ഞങ്ങൾ അറബികളല്ല, ഇറാനികളല്ല, തുർക്കികളുമല്ല സനാതനികളാണ് . അതുകൊണ്ട്, അറബ് സംസ്കാരത്തെ ഞങ്ങൾ അംഗീകരിക്കില്ല – നസ്നീൻ അൻസാരി പറഞ്ഞു.
ജീവിതം തന്നെ നിറമില്ലാത്തവർക്ക് എങ്ങനെയാണ് ഹോളി കളിക്കാൻ കഴിയുക . ഹോളിയുടെ നിറങ്ങൾ കൊണ്ട് നമ്മൾ വെറുപ്പിന്റെ അഗ്നി കെടുത്തിക്കളയും . ഞങ്ങൾക്ക് ആരുടെയും ഉപദേശം ആവശ്യമില്ല. ഞങ്ങൾ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും മക്കളാണ്, – ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്ര കൗൺസിൽ അംഗം ഡോ. നജ്മ പർവീൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: