Kerala

ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവാകുന്നു; ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് ഗുരുതര പരിക്ക്

Published by

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഫാമിലെ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളി അമ്പലക്കണ്ടി സ്വദേശി പി.കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രസാദിന്റെ വാരിയെല്ലുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്.

ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവ് കാഴ്ചകളിൽ ഒന്നായി മാറുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരുക്കേറ്റത്. ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നില്‍പ്പെട്ടത്. ഫെബ്രുവരി 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു.

ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by