കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വര്‍ഷ ആഘോഷങ്ങള്‍ക്ക് തപസ്യ കലാസാഹിത്യ വേദി 16ന് തുടക്കം കുറിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരുവര്‍ഷത്തെ വിവിധ പരിപാടികളാണ് തപസ്യ ആസൂത്രണം ചെയ്തിട്ടുള്ളത്. അക്കിത്തത്തിന്റെ കവിതകളെക്കുറിച്ചുള്ള സെമിനാറുകള്‍, കവിതകളുടെ ദൃശ്യ- സംഗീതാവിഷ്‌കാരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. ജന്മശതാബ്ദി വര്‍ഷ ആഘോഷങ്ങളുടെ ഉദ്ഘാടനം 16ന് വൈകിട്ട് 4ന് കോഴിക്കോട് കേസരി ഭവനില്‍ നടക്കും.
പ്രശസ്ത സാഹിത്യകാരനും അക്കിത്തം കവിതകളുടെ ഹിന്ദി വിവര്‍ത്തകനുമായ ഡോ. ആര്‍സു ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. ദീര്‍ഘകാലം അക്കിത്തത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രസിദ്ധ കവി പി.പി. ശ്രീധരനുണ്ണി, കല്ലറ അജയന്‍, പി. ബാലകൃഷ്ണന്‍, എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് നടക്കുന്ന കാവ്യാര്‍ച്ചനയില്‍ അക്കിത്തത്തിന്റെ കവിതകള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ 9895395973 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: