Entertainment

വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം? ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്’; വിമർശകരോട് ഹണി റോസ്

Published by

അടുത്തിടെ തനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയവർക്കെതിരെ നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. ബോബി ചെമ്മണൂരിനെതിരെ ഹണി നടത്തിയ നിയമപോരാട്ടവും വലിയ വാർത്തയായി മാറിയിരുന്നു. ഇതിന് പിന്നാലെ ഹണിയെ വിമർശിച്ചും അനുകൂലിച്ചുമൊക്കെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഹണി റോസിന് സാധിച്ചു.

 

ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന ബോഡി ഷെയ്മിങ് കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് ഹണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വച്ചുകെട്ടിയാണ് നടി പലയിടത്തും പോകുന്നതെന്ന് ചിലർ പറയാറുണ്ട്, ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഹണിയോട് അവതാരക ചോദിച്ചത്.

 

വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം. ഇനി ഞാൻ വച്ചുകെട്ടി പോയാൽ അത് ആരെയാണ് ബാധിക്കുന്നത്?. അത് എന്നെ ബാധിച്ചാൽ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്. എന്റെ ശരീരത്തിൽ ഞാൻ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാൽ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്.

 

വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ? ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കും. കെട്ടിയൊരുങ്ങി നടന്നാല്‍ നിങ്ങളെ തെറി വിളിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ്. എന്നാല്‍ അങ്ങനെ യാതൊരു അധികാരവും നിങ്ങള്‍ക്കില്ല.

 

അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യും. മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ ശ്രമിക്കുക. ഒരു സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തിൽ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്”. – ഹണി റോസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക