പെരുമ്പാവൂർ : പോലീസിനെ ആക്രമിച്ച കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റിപ്പുഴ മണിയംകോട്ട് ജോസഫ് (48), പാനിക്കുളങ്ങര ഡെനിറ്റ് (40), മുതുകാട് തോട്ടുങ്കൽ സിജോ ( 42) പഴമ്പിള്ളി ഫ്രിഡോ (38), തെക്കിനേടത്ത് ലെനിൻ (39), കൈതക്കൽ സെലസ്റ്റിൻ (38), നോർത്ത് അടുവാശേരി പുതുശേരി ബേസിൽ (മത്തായി 29 ) എന്നിവരുടെ അറസ്റ്റാണ് ചെങ്ങമനാട് പോലീസ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 21 ന് രാത്രിയാണ് സംഭവം. കുറ്റിപ്പുഴ കട്ടൻമുളം തെറ്റ ഭാഗത്ത് റോഡിൽ കയറി നിന്ന് പോലീസ് ജീപ്പ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: