India

‘യോഗിയുടെ യുപി ജിഡിപിയില്‍ കുതിച്ചുചാടി; മഹാകുംഭമേളയില്‍ ഒരാള്‍ 1000 രൂപചെലവാക്കിയാല്‍ 70 കോടി പേരില്‍ നിന്നും എന്തായിരിക്കും വരുമാനം?’

ഇന്ത്യയില്‍ മതടൂറിസം വന്‍കുതിച്ചുചാട്ടം നടത്തുകയാണെന്നും അതിന്‍റെ ഗുണം എല്ലാ മതസ്ഥര്‍ക്കും ലഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'യോഗിയുടെ ഉത്തര്‍പ്രദേശ് ജിഡിപിയില്‍ മോശമെന്നായിരുന്നു പലരുടെയും വിമര്‍ശനം. പക്ഷെ മഹാകുംഭമേളകൊണ്ട് മാത്രം അതെല്ലാം യോഗി സര്‍ക്കാര്‍ തിരുത്തിക്കുറിച്ചില്ലേ?'- മാധ്യമപ്രവര്‍ത്തകരെ ആറ്റുകാല്‍ സന്ദര്‍ശനത്തിനിടയില്‍ കണ്ട സുരേഷ് ഗോപി ചോദിച്ചു

Published by

ആറ്റുകാല്‍: ഇന്ത്യയില്‍ മതടൂറിസം വന്‍കുതിച്ചുചാട്ടം നടത്തുകയാണെന്നും അതിന്റെ ഗുണം എല്ലാ മതസ്ഥര്‍ക്കും ലഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘യോഗിയുടെ ഉത്തര്‍പ്രദേശ് ജിഡിപിയില്‍ മോശമെന്നായിരുന്നു പലരുടെയും വിമര്‍ശനം. പക്ഷെ മഹാകുംഭമേളകൊണ്ട് മാത്രം അതെല്ലാം യോഗി സര്‍ക്കാര്‍ തിരുത്തിക്കുറിച്ചില്ലേ?’- മാധ്യമപ്രവര്‍ത്തകരെ ആറ്റുകാല്‍ സന്ദര്‍ശനത്തിനിടയില്‍ കണ്ട സുരേഷ് ഗോപി ചോദിച്ചു

70 കോടി പേരെങ്കിലും മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജില്‍ എത്തിയെന്നാണ് കണക്ക് പറയുന്നത്. വേണ്ട, ഒരു 50 കോടി എന്നെടുക്കുക. അപ്പോള്‍ പോലും ഒരാള്‍ ആയിരം രൂപ വെച്ച് ചെലവഴിച്ചാല്‍ എന്തായിരിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വരുമാനം? അവിടെ യാത്രക്കാര്‍ക്ക് വേണ്ടി ബോട്ടുകള്‍ നിയന്ത്രിച്ചിരുന്നവര്‍ക്ക് മാത്രം 30 കോടി രൂപയുടെ വരുമാനം ഉണ്ടായി എന്നാണ് കണക്ക്. – സുരേഷ് ഗോപി പറയുന്നു.

ഇനി ഓരോ 12 വര്‍ഷം കൂടുമ്പോഴും കുംഭമേള മഹാകുംഭമേളയ്‌ക്ക് സമാനമായി വിപുലമായ സ്നാനപരിപാടികളോടെ നടത്താനാണ് പദ്ധതി. കേരളത്തിനും ഇതുപോലുള്ള പാരമ്പര്യങ്ങളുണ്ട്. ആറ്റുകാലിലെല്ലാം എത്രയോ വര്‍ഷത്തെ പഴക്കമുള്ള വിശ്വാസമാണ്. ഇവിടെയും യുപി പോലുള്ള മതടൂറിസം രംഗത്ത് സാധ്യതകള്‍ ഉണ്ട്. – സുരേഷ് ഗോപി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക