ന്യൂദല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രി വിട്ടു. ഉപരാഷ്‌ട്രപതി ആരോഗ്യം വീണ്ടെടുത്തതായി എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നു ദിവസം മുമ്പാണ് 73കാരനായ ധന്‍കറിനെ പുലര്‍ച്ചെ രണ്ടുമണിയോടെ എയിംസിലെത്തിച്ചത്. എയിംസിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. രാജീവ് നാരംഗിന്റെ കീഴിലായിരുന്നു ചികിത്സ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയും അടക്കമുള്ളവര്‍ എയിംസിലെത്തി ഉപരാഷ്‌ട്രപതിയുടെ ആരോഗ്യസ്ഥിതി തിരക്കിയിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ 2022 ആഗസ്തിലാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തുനിന്നും ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക