ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച യുവാവിനെ ഗാന്ധിനഗര്‍ പോലീസ് പിടികൂടി.
കോട്ടയം മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്‍സണ്‍ ജോസഫിനെയാണ് (24) ഗാന്ധിനഗര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ കോളജിലെ ആറാം വാര്ഡിനോടനുബന്ധിച്ചുള്ള ഡ്രസ് ചേഞ്ചിങ് റൂമിലാണ് ക്യാമറ വച്ചത്. ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ജോസഫ് ഒരു മാസം മുന്‍പാണ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ഇയാളും മറ്റ് നഴ്സിങ് അസിസ്റ്റന്റുമാരും അടക്കമുള്ളവര്‍ വസ്ത്രം മാറുന്ന മുറിയില്‍ നിന്നും ഓണ്‍ ആക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.
ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് കാമറ ഓണ്‍ ആക്കിയ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: