ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ ഇന്ന്. മകം തൊഴലിനെത്തുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വില്വമംഗലം സ്വാമികള്‍ക്ക് ചോറ്റാനിക്കര ഭഗവതി സര്‍വാഭരണവിഭൂഷിതയായി ദര്‍ശനം നല്കിയ പുണ്യ ദിവസത്തെ അനുസ്മരിക്കുന്ന മകം തൊഴല്‍ ഉച്ചയ്ക്ക് രണ്ടിനാണ്. രാത്രി 9.30 വരെയാണ് ദര്‍ശനസമയം.
രാവിലെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടിനു ശേഷം തിരിച്ചെത്തുന്ന ദേവി നിത്യ ചടങ്ങുകളും ശ്രീഭൂതബലിയും നടത്തിക്കഴിഞ്ഞാണ് അലങ്കാരത്തിനായി ഒരു മണിക്ക് നട അടയ്ക്കും. സര്‍വാഭരണങ്ങളും ചാര്‍ത്തി പ്രത്യേകം തങ്ക ഗോളകയില്‍ ഉടയാടകളും കേശാദിപാദം താമര, ചെത്തി, തുളസി പുഷ്പഹാരങ്ങളും രത്ന കിരീടം, കാശിമാല, അഞ്ചു താലി, സഹസ്രനാമ മാല, ആയുധമാല, കൈപ്പട്ട, അരപ്പട്ട, ഒഡ്യാണം എന്നിവയും അണിഞ്ഞ് വെള്ളി ശ്രീകോവില്‍ നട മേല്‍ശാന്തി മനോജ് എബ്രാന്തിരി തുറക്കുമ്പോള്‍ ഭക്തസഹസ്രങ്ങളില്‍ നിന്ന് അമ്മേ നാരായണ, ദേവീ നാരായണ മന്ത്രങ്ങള്‍ ഉയരും.
സ്ത്രീകള്‍ക്ക് പടിഞ്ഞാറെ ഗോപുരത്തിലൂടെയും പുരുഷന്മാരോടൊപ്പം വരുന്ന സ്ത്രീകള്‍ക്ക് വടക്കേ പൂരപ്പറമ്പില്‍ നിന്നുമാണ് ക്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: