തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെയ് 7 മുതല്‍ 11 വരെ തിരുവനന്തപരത്ത് വിപുലമായ പരിപാടികള്‍. പൂജപ്പുര മൈതാനത്ത് നടക്കുന്ന പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് സുവര്‍ണജൂബിലി ആഘോഷ പരിപാടികളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, വിദഗ്ദ്ധര്‍ നയിക്കുന്ന ക്ളാസുകള്‍ തുടങ്ങിയവ ഉണ്ടാകും. കേന്ദ്രമന്ത്രിമാര്‍, ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധര്‍, സാഹിത്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ആഘോഷങ്ങളുടെ ഭാഗമാകും. കലാ കായിക രംഗത്തെ മാറ്റങ്ങളും വികസനവും, റോഡ് റെയില്‍ വികസനം, ടൂറിസം രംഗത്തെ മാറ്റങ്ങള്‍, സാമ്പത്തിക രംഗം, പരിസ്ഥിതി, ഐടി മേഖല, അനന്തപുരിയുടെ സംസ്കൃതി, സമൂഹത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
സംഘാടക സമിതിയോഗത്തില്‍ ജന്മഭൂമി എംഡി എം.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്‍, മുന്‍മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.ജയചന്ദ്രന്, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍
എന്നിവര്‍ സംബന്ധിച്ചു
ഏതൊക്കെ തരത്തില്‍ അര്‍ദ്ധ സത്യങ്ങളായും അസത്യങ്ങളായും വാര്‍ത്തകള്‍ പ്രചരിപ്പിക്കാമെന്ന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നു. ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ തീര പ്രദേശത്ത് ധാതു ഖനനം നടത്താന്‍ പോകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഖനനം എന്ന വാക്കുപോലും ഉപയോഗിക്കാന്‍ പാടില്ല. നടത്തുന്നത് ഡ്രഡ്ജിംഗ് ആണ്. അതും വളരെ ചെറിയൊരു അളവില്‍ മാത്രം. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നതെന്നും വി.മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്തെ വികസനം കൂടിയാകണം ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളിലെ ചര്‍ച്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ മേഖലകളിലും അക്കാദമിക് വര്‍ക് ഷോപ്പ് ഇതിലൂടെ നടത്താന്‍ സാധിക്കണം. നമ്മുടെ സംസ്കൃതിക്കും ആചാരങ്ങള്‍ക്കും ഒരു വിധത്തിലുള്ള കോട്ടവും ഉണ്ടാക്കാന്‍ പാടില്ല എന്ന സന്ദേശം കൂടി സുവര്‍ണജൂബിലി ആഘോഷങ്ങളിലൂടെ നമുക്ക് നല്കാന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മായം ചേര്‍ത്ത ഭക്ഷണം പോലെയാണ് ചിലര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലെ വാര്‍ത്തകളെന്ന് സമാപന പ്രസംഗം നടത്തിയ കുമ്മനം രാജശേഖരന് പറഞ്ഞു. സത്യം പുറത്ത് വരുന്നതിനു മുമ്പ് നുണ ലോകം മുഴുവന്‍ പ്രചരിക്കും. ഈ തത്വമാണ് ഇത്തരം മാധ്യമങ്ങള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കാളികളായി.
സംഘാടക സമിതി ഭാരവാഹികള്‍
കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപി, ജോര്‍ജ്ജ് കുര്യന്, മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്, മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ് രമേശന്(രക്ഷാധികാരിമാര്‍) രാജീവ് ചന്ദ്രശേഖര്‍ (ചെയര്മാന്), ഡോ.സി.സുരേഷ്കുമാര്‍ (ജനറല്‍ കണ്‍വീനര്‍). വിവിധ കമ്മറ്റികളുടെ ചെയര്മാന്മാരായി ഡോ.മോഹന്‍കുന്നുമ്മല്‍,ജി അശോക് കുമാര്‍ ഐഎഎസ്,എം മാധവന് നമ്പ്യാര്ഐഎഎസ്, മുന്‍ ഡിജിപി ശ്രീലേഖ, മുന്‍ ഐജി കെ.എസ്.ഗോപിനാഥന്,അനില്‍കുമാര്‍ പണ്ടാല, ചെങ്കല്‍ രാജശേഖരന്, ഡോ.ടി.പി.ശങ്കരന്‍കുട്ടി, ജി.സുരേഷ്കുമാര്‍, രജ്ഞിത് കാര്ത്തികേയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: