ന്യൂദല്‍ഹി: ദ്വീപ് രാജ്യമായ മൗറീഷ്യസിന്റെ പരമോന്നത പുരസ്‌ക്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്രരാംഗുലാമാണ് അവാര്‍ഡ് സമ്മാനിച്ചത്. ദി ഗ്രാന്റ് കമാണ്ടര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്റ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ പുരസ്‌ക്കാരമാണ് മോദിക്ക് നല്‍കിയത്. മൗറീഷ്യസിന്റെ പരമോന്നത പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വിവിധ ലോക രാജ്യങ്ങള്‍ സമ്മാനിക്കുന്ന 21-ാമത് അന്താരാഷ്‌ട്ര പുരസ്‌ക്കാരം കൂടിയാണിത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സര്‍വ്വസൈന്യാധിപന്‍ എന്നര്‍ത്ഥം വരുന്ന പുരസ്‌ക്കാരം എല്ലാ ആര്‍ത്ഥത്തിലും പ്രധാനമന്ത്രി മോദിക്ക് അര്‍ഹിക്കുന്നതാണെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. 1998ല്‍ നെല്‍സന്‍ മണ്ടേലയടക്കം അഞ്ച് വിദേശ രാഷ്‌ട്രത്തലവന്മാര്‍ക്ക് മാത്രമാണ് ഇതുവരെ പുരസ്‌ക്കാരം നല്‍കിയതെന്നും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. മൗറീഷ്യല്‍ പ്രധാനമന്ത്രിക്കും ഭാര്യയ്‌ക്കും ഇന്ത്യയുടെ ഒസിഐ കാര്‍ഡുകള്‍ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. മൗറീഷ്യസിലെ ആയുര്‍വേദ ഗാര്‍ഡനിലും പ്രധാനമന്ത്രി മോദി സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: