ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹാഫിസ് സജീവ് (25) അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
വിവാഹ വാഗ്ദാനം നൽകി റിൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃക്കണ്ണൻ എന്ന പേരിലുള്ള ഇരവുകാട് സ്വദേശി ഹാഫിസിന് ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. നിരവധി പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടാറുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തേയും നിരവധി പരാതികൾ ഇയാൾക്കെതിരെ ആലപ്പുഴ സൗത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പലതും ഒത്തുതീർപ്പാക്കുകയായിരുന്നു.
വീട് വാടകയ്‌ക്കെടുത്താണ് റീൽസിന്റെ എഡിറ്റിങ്ങും മറ്റ് ജോലികളും നടത്തുന്നത്. ഈ വീട്ടിലേക്കാണ് പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നത്. ഇതിലൊരു പെൺകുട്ടിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയത്. നിയമവിദ്യാർത്ഥികൂടിയാണ് ഈ പെൺകുട്ടി. ഒരു വർഷത്തോളം ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: