Kollam

കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച; ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിൾസിൽ നിന്നും 15 ലക്ഷത്തോളം രുപ കവർന്നു

Published by

കൊല്ലം: ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച. ഞായറാഴ്‌ച്ച പുലര്‍ച്ചെ 4നും 4.50 ന് ഇടയിലാണ് അയ്യപ്പ ബാങ്കിൾസിൽ മോഷണം നടന്നത്. ശുചിമുറിയുടെ വിടവിലൂടെയാണ് സംഘം അകത്ത് കടന്നത്. സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യം പുറത്തുവന്നു.

സംഭവത്തിൽ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. വ്യാപാര സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന തായി കടയുടമ അയ്യപ്പൻ പിള്ള പറഞ്ഞു. കടയ്‌ക്കുള്ളിൽ തടിമേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. രാവിലെ ഒൻപതോടെ കടതുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.

മോഷ്ടാക്കളിൽ രണ്ടു പേർ മുഖം മൂടിയും മാസ്കും, ഗ്ലൗസും ധരിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by