പത്തനംതിട്ട: സഹകരണബാങ്കില്‍ ഇട്ട പണം തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നിക്ഷേപകന് പത്തനംതിട്ടയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദന്(64) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനന്ദന് വെന്റിലേറ്ററിലാണ്.
ഇടതുപക്ഷം ഭരിക്കുന്ന കോന്നി റീജിയണല്‍ സഹകരണബാങ്കിലാണ് ആനന്ദന് പണം നിക്ഷേപിച്ചിരുന്നത്. പതിനൊന്ന് ലക്ഷം രൂപയാണ് ആനന്ദന് ബാങ്കില്‍ ഇട്ടിരുന്നത്. ഇന്നലെയും ഹബാങ്കിലെത്തി പണം തിരികെ ചോദിച്ചിരുന്നതായി മകള്‍ സിന്ധു മാധ്യമങ്ങളെ അറിയിച്ചു. പണം തിരികെ ചോദിച്ചപ്പോള്‍ പലതവണ അച്ഛനെ ബാങ്ക് ഭരണക്കാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മകള്‍ വെളിപ്പെടുത്തി. ലഭിക്കാനുള്ള പണം തിരികെ നല്കാന് ഹൈക്കോടതി വിധി അടക്കം അച്ഛന് നേടിയെടുത്തതാണെന്നും എന്നിട്ടും പണം തന്നില്ലെന്നും സിന്ധു പറഞ്ഞു.
മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന ഹൈക്കോടതി വിധി ബാങ്ക് അധികൃതര്‍ പാലിക്കാതെ വന്നതോടെയാണ് നിക്ഷേപകന് കടുംകൈക്ക് ശ്രമിച്ചത്. എന്നാല്‍ ആനന്ദന് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ അല്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: