മുംബൈ : ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനുപകരം അതിന് മുകളില്‍ ശൗചാലയം പണിയണമെന്ന് പ്രശസ്ത കവി മനോജ് മുന്താഷിര്‍ . ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 1 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
മഹാരാഷ്‌ട്രയിലെ ഛത്രപതി സംബാജി നഗറിൽ നിർമ്മിച്ച മുഗൾ സ്വേച്ഛാധിപതി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഇന്ന് രാജ്യമെമ്പാടും ശബ്ദം ഉയരുന്നു . പക്ഷേ ഞാൻ ഈ ആവശ്യത്തിന് എതിരാണ് , കാരണം, അയോധ്യയിൽ രാമക്ഷേത്രം പണിയുമ്പോൾ, സമാധാനപ്രിയരെന്ന് വിളിക്കപ്പെടുന്ന ചിലരും മതേതര വിഭാഗത്തിൽ നിന്നുള്ള ചിലരും ദൈവം ഓരോ കണികയിലും ഉണ്ടെന്ന് പറയാറുണ്ടായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ, ശ്രീരാമ ക്ഷേത്രം പണിയേണ്ടതിന്റെ ആവശ്യകത എന്താണ്, പകരം ഒരു ആശുപത്രിയോ സ്കൂളോ അനാഥാലയമോ പണിയണം എന്നൊക്കെ പലരും പറഞ്ഞു. അപ്പോൾ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ് ? അതിന് മുകളിൽ ഒരു ശൗചാലയം നിർമ്മിക്കണമെന്നും മുൻതാഷിർ വീഡിയോയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യ ആരുടെയും പിതാവിന്റെ സ്വത്തല്ലെന്ന് പറയുന്ന മതേതരവാദികൾക്കുള്ള എന്റെ മറുപടി, സൂര്യവംശ അഭിമാനം നമ്മുടെ സിരകളിലുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, സനാതന കാലം മുതൽ കാവി ആകാശം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് . ശിവാജിയെയും റാണയെയും ഞങ്ങൾ ഞങ്ങളുടെ പിതാവായി കണക്കാക്കുന്നു. നമ്മുടെ പിതാവിന്റെ ഇന്ത്യ അന്നും ഇന്നും നമ്മുടേതാണ്. – മനോജ് മുൻതാഷിർ തന്റെ വീഡിയോയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: