തൃശൂര്‍: വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്‌ഷേത്രത്തില്‍ കഴകക്കാരനായി നിയമിതനായ ആര്യനാട് സ്വദേശി ബാലു. കഴകക്കാരന്‍ തസ്തികയില്‍ കൂടല്‍മാണിക്യത്തിലെന്നല്ല, ഒരു ക്‌ഷേത്രത്തിലും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്‌ദേഹം വ്യക്തമാക്കി. ഇത് കുടുംബവും താനും എടുത്ത തീരുമാനമാണെന്നും തന്ത്രിമാര്‍ ബഹിഷ്‌കരിച്ചത് അറിഞ്ഞിരുന്നില്ലെന്നും അദ്‌ദേഹം പറഞ്ഞു. മുന്‍പ് ജോലി ചെയ്തിരുന്ന തിരുവിതാംകൂര്‍ ദേവസ്വം തികച്ചും വ്യത്യസ്തമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ളത്. ഇനി ഉത്സവങ്ങളുടെ സമയമാണ്. തന്ത്രിമാര്‍ എല്ലാ ചടങ്ങുകളിലും ഉണ്ടാകുമല്ലോ, അവരുടെ സമീപനം എനിക്കും ബുദ്ധിമുട്ടാകും. താന്‍ കാരണം ഒരു പ്രശ്‌നം വേണ്ടെന്നും ബാലു പറഞ്ഞു.
തന്ത്രിമാരും വാര്യര്‍ സമാജവും എതിര്‍പ്പുയര്‍ത്തിയതോടെ കഴകക്കാരന്‍ നിയമനം വലിയ വിവാദമായിരുന്നു. ജാതി വിവേചനമാണ് തന്ത്രിമാര്‍ നടത്തുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ആചാരപ്രകാരമുളള അവകാശം സംരക്ഷിക്കുക എന്നതു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് വാര്യര്‍ സമാജം പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: