കൊല്ലം: കൊല്ലത്ത് സിഎസ്ഐ പള്ളി വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിക്ക് സമീപം സൂട്ട്കേസിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
പോലീസ് എത്തി പരിശോധന തുടങ്ങി. മനുഷ്യന്റെ അസ്ഥികൂടം തന്നെയാണെന്നാണ് കണ്ടെത്തല്‍. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്‌ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
കപ്യാര്‍ അടക്കമുള്ളവരാണ് രാവിലെ സ്യൂട്ടകേസ് കണ്ടെത്തിയത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.
ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് പറയുന്നത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ‍്യതയെന്ന് സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: