തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകള്‍ 30 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വര്‍ധന. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ 2016ന് ശേഷം പ്രളയവും കൊവിഡും മൂലം ഇത് നടപ്പാക്കിയില്ല. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്സ്മാന്റെ ശിപാര്‍ശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നത്. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ഒമ്പത് വര്‍ഷത്തിനിടയില്‍ രണ്ടിരട്ടിയും മൂന്നിരട്ടിയും വര്‍ധിച്ചതിനാലാണ് നിരക്കുവര്ധനയെന്നും പ്രശാന്ത് വ്യക്തമാക്കി. ശമ്പളം, പെന്ഷന് തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു. 2025ല്‍ അത് 910 കോടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: