നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും കുടുംബസമേതം നടത്തിയ യാത്രയ്‌ക്കിടെ മകൾ വിസ്മയയെ കാണാതെ പോയ സംഭവം പങ്കിട്ട് സംവിധായകൻ ആലപ്പി അഷ്റഫ്.
വളരെ വർഷങ്ങൾക്ക് മുമ്പ് ഇരുവരും കുടംബസമേതം ഓസ്ട്രേലിയയിലേക്ക് യാത്ര പോയിരുന്നു. അന്ന് മക്കളെല്ലാം കുഞ്ഞാണ്. ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു ഇവർ താമസിച്ചത്. ഹോട്ടലിന്റെ ലിഫ്റ്റ് വഴി എല്ലാവരും താഴേക്ക് വരികയായിരുന്നു എല്ലാവരും. പന്ത്രാണ്ടാമത്തെ നിലയിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ ലാലിന്റെ മകളും ഉണ്ടായിരുന്നു. മകൾ പുറത്തിറങ്ങിയത് പക്ഷെ ആരും ശ്രദ്ധിച്ചില്ല. പിന്നീട് കുട്ടിയെ നോക്കുമ്പോൾ കാണാനില്ല. ലാൽ ആകെ പാനിക്കായി. എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ ആകെ വെപ്രാളപ്പെട്ട് ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കലും ലാലേട്ടനെ ഇതുപോലൊരു അവസ്ഥയിൽ കണ്ടിട്ടില്ലെന്ന് നടി ലിസി പറഞ്ഞിരുന്നു.
സർവനിയന്ത്രണവും വിട്ട് ഏത് നിമിഷവും പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. ഒടുവിൽ മുപ്പതാമത്തെ നിലയിൽ നിന്ന് മകളെ കണ്ടെത്തിയതിന് ശേഷമാണ് ലാലിന് ജീവൻ വീണത്. കുട്ടി ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ അതേസമയത്ത് തന്നെ എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നു കിടക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി അതിലേക്ക് കയറി 30 മത്തെ നിലയിൽ ഇറങ്ങുകയായിരുന്നു, ആലപ്പി അഷ്റഫ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: