തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിണറായി വിജയന്‍ പ്രൈവറ്റ് കമ്പനിയായി അധപതിച്ചുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബൂത്ത് തലം മുതല്‍ അഖിലേന്ത്യാ തലം 33 ശതമാനം വനിതകള്‍ക്ക് സംവരണം കൊടുക്കണമെന്ന് ഭരണഘടന പൊളിച്ചെഴുതിയവരാണ് ബിജെപിയുടെ പൂര്‍വ്വ സൂരികളായ മുരളീ മനോഹര്‍ ജോഷിയും എല്‍.കെ. അദ്വാനിയും. ഇപ്പോള്‍ അരഡസനിലകം സ്ത്രീകള്‍ ബിജെപിയില്‍ സംസ്ഥാനസമിതിയിലുണ്ട്. – ശോഭാ സുരേന്ദ്രന്‍ ആഞ്ഞടിച്ചു.
സ്ത്രീപുരുഷ സമത്വം പാര്‍ട്ടിയില്‍ ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടും വേണ്ടത്ര പങ്കാളിത്തം സിപിഎം സംസ്ഥാനസമിതിയില്‍ നല്‍കിയിട്ടില്ല. സ്ത്രീയുടെ പ്രാതിനിധ്യം ഏറ്റവുമധികം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് ബിജെപി. -ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ പ്രതിധ്വനി സിപിഎമ്മില്‍ ഉണ്ടായസ്ഥിതിക്ക് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ഇതിന് മറുപടി കൊടുക്കും. സ്ത്രീയുടെ തുല്യത എന്ന് പറയുന്നത് തട്ട്പൊളിപ്പന്‍ പരിപാടിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. – ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക