India

കോവിഡാനന്തരം ക്ഷേത്രങ്ങളിലേക്ക് ഭക്തപ്രവാഹം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

കോവിഡിന് ശേഷം ലോകമെമ്പാടും ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ ഒഴുക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്കിലുള്ള അസാധാരണ കുതിപ്പാണ്.

Published by

ന്യൂദല്‍ഹി : കോവിഡിന് ശേഷം ലോകമെമ്പാടും ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ ഒഴുക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്കിലുള്ള അസാധാരണ കുതിപ്പാണ്. ബിഗ് ഫോര്‍ അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന, ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ഉപദേശസേവനം നല്‍കുകയും ചെയ്യുന്ന കെപിഎംജി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.

പ്രകൃതി തന്നെ നല്‍കിയ (അതോ ചൈനക്കാരോ?) കോവിഡ് എന്ന പ്രതിസന്ധിക്ക് സാധാരണക്കാര്‍ ആശ്രയിച്ചത് പ്രാര്‍ത്ഥനയെയാണ്. അന്ന് പ്രധാനമന്ത്രി മോദി പാത്രങ്ങള്‍ മുട്ടാന്‍ സാധാരണക്കാരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളും എന്‍ജിഒകളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും മോദിയെ പരിഹസിച്ചിരുന്നു. പക്ഷെ മോദിക്ക് സാധാരണക്കാരന്റെ മുറിവുണക്കാന്‍ അറിയാം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു പാത്രം മുട്ടിക്കൊണ്ട് ദൈവത്തെ വിളിക്കാനുള്ള ആഹ്വാനം.

എന്തായാലും ജമ്മുകശ്മീരിലെ വൈഷ്ണോദേവീ ക്ഷേത്രത്തില്‍ ദിവസേന 32000 മുതല്‍ 40000 വരെ ഭക്തര്‍ കോവിഡിന് ശേഷം ഒഴുകിയെത്തുന്നുണ്ട്. കോവിഡിന് മുന്‍പ് ഇത് 17000 മുതല്‍ 25000 വരെ മാത്രമായിരുന്നു..

ഇനി പഞ്ചാബിലെ അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തിന്റെ കാര്യമെടുക്കാം. ഒരു ലക്ഷംസിഖുകാരാണ് ദിവസേന അമൃതസറില്‍ ആരാധനയ്‌ക്ക് എത്തുന്നത്. കോവിഡിന് മുന്‍പ് ഇത് എത്രയോ കുറവായിരുന്നു. ഇവിടെ ഭക്തരുടെ എണ്ണം കോവിഡിന് മുന്‍പത്തേതിനേക്കാള്‍ എത്രയോ മടങ്ങാണെന്നാണ് കണക്ക്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാധാരണദിവസങ്ങില്‍ മുന്‍പ് ദിവസേന 4000 ഭക്തരാണെങ്കില്‍ കോവിഡിന് ശേഷം അത് ഏഴായിരവും എണ്ണായിരവും ആയി ഉയര്‍ന്നതായി പറയുന്നു.

മഹാകുംഭമേളയ്‌ക്ക് 65 കോടി പേര്‍ എത്തിയതും കുംഭമേളയ്‌ക്ക് ശേഷമുള്ള ജനങ്ങളുടെ മനംമാറ്റത്തിന്റെ സൂചന തന്നെയാണ്. ആളുകള്‍ കൂടുതലായി ഭക്തിയിലേക്കും ദൈവങ്ങളിലേക്കും ആശ്വാസത്തിനായി തിരിയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക