News

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്നത് ജാതിവിവേചനമല്ല; യോഗക്ഷേമസഭ

Published by

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്നത് ജാതിവിവേചനമല്ലെന്നും പാരമ്പര്യ അവകാശികളെ മാറ്റിനിര്‍ത്തി കഴകം ജോലിക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തിയതിലെ പ്രതിഷേധമാണെന്നും യോഗക്ഷേമ സഭ. ക്ഷേത്രത്തില്‍ ജാതിവിവേചനം നടന്നുവെന്ന് പ്രചരിപ്പിച്ച് തന്ത്രിമാരെയും ക്ഷേത്രത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് തന്ത്രിയുടെ അനുമതി വേണമെന്ന ഉത്തരവ് മറികടന്നാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തിയതെന്നും യോഗക്ഷേമ സഭ തൃശൂര്‍ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
കൂടല്‍മാണിക്യ ക്ഷേത്രത്തെയും ആചാരങ്ങളെയും മനസ്സിലാക്കാതെയാണ് പലകാര്യങ്ങളും നടക്കുന്നതെന്നും യോഗക്ഷേമ സഭ കുറ്റപ്പെടുത്തുന്നു. തന്ത്രിയുടെ അവകാശങ്ങള്‍ മാനിക്കാത്തതില്‍ നടന്ന സ്വാഭാവിക പ്രതിഷേധം മാത്രമാണ് നടന്നതെന്നും ജാതിവിവേചനമല്ലെന്നും യോഗക്ഷേമസഭ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by