ഭുവനേശ്വർ ; ഒഡീഷയിൽ 3738 ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി . സംസ്ഥാന നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം . എംഎൽഎ മാനസ് ദത്ത ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ വിവരങ്ങൾ നൽകിയത്.
ഭദ്രക്: 199, കേന്ദ്രപാര: 1649 , ഭുവനേശ്വര്: 17 , ജഗത്സിങ്പൂർ: 1112, മൽക്കാൻഗിരി: 655, നബ്രങ്പൂർ: 106 എന്നിങ്ങനെയാണ് കണക്കുകൾ . ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ 41 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭുവനേശ്വരിൽ 10 ബംഗ്ലാദേശി പൗരന്മാരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
സംസ്ഥാനത്ത് നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം തടയുന്നതിനൊപ്പം, പരിശോധനകൾ നടത്തുന്നതിനും ഇവരെ നാടുകത്താനുള്ള നിയമപരമായ നടപടികൾ ചെയ്യുന്നതിനും കേന്ദ്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഒഡീഷ സർക്കാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: