ലക്നൗ : 17 വർഷമായി ഇന്ത്യയിൽ ഒളിവിൽ കഴിയുകയായിരുന്ന നാല് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി. അലിഗഡ് ജട്ടാരി ഔട്ട്‌പോസ്റ്റിനു കീഴിലുള്ള നയാ ബസ്തിയിൽ നിന്നാണ് ഒരു സ്ത്രീ ഉൾപ്പെടെ നാല് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിലെ ബാഗ്ദണ്ട നിവാസിയായ മക്‌സുദ് ഖാൻ, ഭാര്യ സാഹിന, മക്കളായ മുഹമ്മദ് തൗഫിഖ്, മുഹമ്മദ് സാബിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) അമൃത് ജെയിൻ പറഞ്ഞു. 17 വർഷങ്ങൾക്ക് മുമ്പ് 2008 ലാണ് ഈ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ആഗ്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് സീൽദ ട്രെയിൻ വഴി അലിഗഡിലെത്തിയത്.
നയാ ബസ്തിയിലെ വിലാസത്തിൽ മക്‌സുദ് ഖാൻതന്റെ മക്കൾക്ക് ആധാർ കാർഡുകൾ ഉണ്ടാക്കി നൽകി. കൂടാതെ മൂന്ന് മൊബൈൽ സിം കാർഡുകളും വാങ്ങി. ഇവരെ ചോദ്യം ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക