India

നിങ്ങള്‍ പറഞ്ഞു നോട്ട് നിരോധനം വന്നപ്പോള്‍ ഇന്ത്യ തകര്‍ന്നുപോയി എന്ന്…നോട്ട് നിരോധനം ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍പോസിറ്റീവായി കണ്ടു: ഫക്രുദ്ദീന്‍ അലി

നോട്ട് നിരോധനം വന്നപ്പോള്‍ ഇന്ത്യ തകര്‍ന്നുപോയി എന്ന് നിങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഈ നോട്ട് നിരോധനത്തെ പോസിറ്റീവായാണ് എടുത്തതെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. അതിന്‍റെ അനന്തരഫലമായാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും ഫക്രുദ്ദീന്‍ അലി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ആയ സി.ആര്‍. നീലകണ്ഠനുമായി നടന്ന ചാനല്‍ ചര്‍ച്ചയിലാണ് നോട്ട് നിരോധനത്തെക്കുറിച്ചുള്ള ഈ പരാമര്‍ശമുണ്ടായത്.

Published by

കൊച്ചി: നോട്ട് നിരോധനം വന്നപ്പോള്‍ ഇന്ത്യ തകര്‍ന്നുപോയി എന്ന് നിങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഈ നോട്ട് നിരോധനത്തെ പോസിറ്റീവായാണ് എടുത്തതെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. അതിന്റെ അനന്തരഫലമായാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും ഫക്രുദ്ദീന്‍ അലി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ആയ സി.ആര്‍. നീലകണ്ഠനുമായി നടന്ന ചാനല്‍ ചര്‍ച്ചയിലാണ് നോട്ട് നിരോധനത്തെക്കുറിച്ചുള്ള ഈ പരാമര്‍ശമുണ്ടായത്.

പട്ടിണിയുടെ സൂചികയില്‍ ഇന്ത്യ പിന്നോക്കമാണെന്ന സി..ആര്‍. നീലകണ്ഠന്റെ പരാമര്‍ശത്തെ സായിപ്പ് പടച്ചുവിടുന്ന സൂചികകള്‍ നോക്കി ഇന്ത്യയുടെ കാര്യം പറയല്ലേ എന്നായിരുന്നു ഫക്രുദ്ദീന്‍ അലിയുടെ പരാമര്‍ശം. സായിപ്പന്മാരുടെ സൂചികകള്‍ നോക്കി നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെ കാണാതെ പോകുന്നതാണ് ആം ആദ്മി പോലുള്ള പാര്‍ട്ടികളുടെ പ്രശ്നം എന്നും ഫക്രുദ്ദീന്‍ അലി പറയുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വീണ്ടും വീണ്ടും മോദിക്ക് തന്നെ വോട്ട് ചെയ്യാന്‍ പ്രാന്താണോ? ഇവിടെ പ്രകടമായ മാറ്റം സാധാരണക്കാര്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ മോദിക്ക് വോട്ട് ചെയ്യുന്നത്. -ഫക്രുദ്ദീന്‍ പറഞ്ഞു.

മോദി ഭരിച്ച കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏത് സൂചികയിലാണ് ഇന്ത്യ മുന്നോട്ട് പോയത്? എന്ന സി.ആര്‍. നീലകണ്ഠന്റെ ചോദ്യത്തിന് ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ എണ്ണം കുറഞ്ഞു എന്നായിരുന്നു ഫക്രുദ്ദീന്റെ മറുപടി. യുഎന്‍ഡിപി റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യരേഖയ്‌ക്ക് താഴെ നിന്നിരുന്ന ആളുകളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞിട്ടുണ്ട്. ഏതെങ്കിലും കാലഘട്ടത്തില്‍ ഇന്ത്യ യുഎന്‍ഡിപി പട്ടികയില്‍ ആദ്യ 15ല്‍ ഇടം പിടിച്ചിട്ടുണ്ടോ എന്ന ഫക്രുദ്ദീന്റെ ചോദ്യത്തിന് അപ്പോള്‍ ഇന്ത്യ ഇനിയും താഴേക്കുപൊയ്‌ക്കോട്ടെ എന്നാണോ? എന്നായിരുന്നു നീലകണ്ഠന്റെ മറുചോദ്യം. മോദിയുടെ ഭരണത്തില്‍ ഇന്ത്യ ഇനി മുകളിലേക്ക് ഉയരും എന്നായിരുന്നു ഇതിനുള്ള ഫക്രുദ്ദീന്റെ മറുപടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക