News

ഛത്തീസ്ഗട്ട് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; തെറ്റ് ചെയ്തില്ലെങ്കില്‍ ഭയമെന്തിനെന്ന് ബിജെപി

Published by

റായ്പൂര്‍: ഛത്തീസ്ഗട്ട് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. ബാഗലിന്റെ മകന്‍ ചൈതന്യ ബാഗലിന്റെ പേരില്‍ ഉയര്‍ന്നുവന്ന ശതകോടികളുടെ മദ്യഅഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സംസ്ഥാനത്തെ പതിനാലു കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്.
ഛത്തീസ്ഗട്ടിലെ മദ്യവ്യാപാരത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇ.ഡി നടപടി ശക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. 2,161 കോടി രൂപയുടെ അഴിമതിയാണ് ചൈതന്യ ബാഗലും പങ്കാളികളും കൂടി നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തെറ്റു ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭയമെന്ന് ഉപമുഖ്യമന്ത്രി അരുണ്‍ സാവോ ചോദിച്ചു. കുറേകാലമായി മദ്യഅഴിമതിയെപ്പറ്റി ഇ.ഡി അന്വേഷണം നടക്കുകയാണെന്നും പെട്ടെന്ന് നടത്തിയ റെയ്ഡ് അല്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥനായ അനില്‍ തുതേജ, റായ്പൂര്‍ മേയറുടെ സഹോദരനായ മദ്യവ്യാപാരി അന്‍വര്‍ ധേബര്‍ എന്നിവരെ കേസില്‍ ഇ.ഡി റെയ്ഡ് അറസ്റ്റ് ചെയ്തിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by