Kerala

വർക്കലയിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാരെ വീട്ടിലെത്തി പീഡിപ്പിച്ചു, പ്രതികളെ പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ

Published by

വർക്കല: വർക്കലയിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ പീഡനത്തിനിരയായി. പതിനേഴും പതിമൂന്നും വയസുള്ള സ​ഹോദരിമാരാണ് പീഡനത്തിനിരയായത്. പതിനേഴുകാരിയെ പീഡിപ്പിച്ചത് സഹപാഠിയാണ്. പതിമൂന്നുകാരിയെ കൊല്ലം ശക്തികുളങ്ങര സ്വദേശിയായ മനു എന്നയാളാണ് പീഡിപ്പിച്ചത്.

രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പതിമൂന്നുകാരി സ്കൂളിൽ പോകുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആണ് മനു. പ്രണയം നടിച്ചായിരുന്നു പീഡനം. കഴിഞ്ഞ ദിവസം രാത്രി പ്രതികൾ പെൺകട്ടികളുടെ വീട്ടിലെത്തിയിരുന്നു. തുടർന്നു നാട്ടുകാർ ഇടപെട്ടു പ്രതികളെ പൊലീസിന് കൈമാറി. പൊലീസ് അന്വേഷണത്തിലാണ് പീഡന വിവരം സ്ഥിരീകരിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by