കൊല്ലം: സിപിഎം സംസ്ഥാനസമ്മേളനത്തിന് തിരശീല വീണപ്പോള്‍ അതിവിപുലമായ പണപ്പിരിവാണ് നിക്ഷേപസമാഹരണത്തിന്റെ പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി. സമ്മേളനത്തില്‍ അവതരിപ്പിച്ച വികസനനയരേഖ ഇതിന്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആശ്രാമം മൈതാനത്ത് നടത്തിയ പൊതുസമ്മേളനത്തിലെ പ്രസംഗത്തില്‍ കേന്ദ്രത്തിന്റെ സഹായം ഇല്ലെങ്കിലും കേരളത്തിന് മുന്നോട്ടുപോകണമെന്നും അതിന് പ്രവാസികളുടെയും സഹകരണസ്ഥാപനങ്ങളുടെയും വീട്ടമ്മമാരുടെയും സമ്പാദ്യങ്ങള്‍ സംസ്ഥാനത്ത് നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചു.
വിവിധ മേഖലകളില്‍ നിക്ഷേപിക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ കൂടി വര്‍ധിക്കുമെന്നും സംസ്ഥാനം വളരെയധികം വികസിക്കുമെന്നും പറഞ്ഞു. ദുരന്തകാലത്തും അല്ലാത്തപ്പോഴും കേന്ദ്രസഹായമില്ലെന്ന കള്ളം ആവര്‍ത്തിച്ച മുഖ്യമന്ത്രി തന്റെ ഭരണകാലത്ത് സംസ്ഥാനത്തെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്നും അത് ബോധ്യപ്പെടുത്തിയതോടെ നിക്ഷേപം നടത്താന്‍ വമ്പന്‍ കമ്പനികളും സ്ഥാപനങ്ങളും വാഗ്ദാനം ചെയ്‌തെന്നും അതിന് തെളിവാണ് നിക്ഷേപകസംഗമത്തില്‍ ഉറപ്പിച്ച 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപമെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ വികസിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷവും മാധ്യമങ്ങളും അതിനെതിരെ നിലപാട് സ്വീകരിക്കുകയാണെന്നും പഴിച്ചു. എം.വി. ഗോവിന്ദന്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക