ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. തന്റെ എക്സ് പോസ്റ്റിൽ ക്യാപ്ൻ രോഹിത് ശർമ്മയ്‌ക്കും പ്രത്യേകമായ അനുമോദനവും പങ്കുവെച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ പേരുകളും പരാമർശിച്ചാണ് ഷമയുടെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് പിന്നാലെ ക്യാപ്റ്റൻ രോഹിത്തിനെ വിമർശിച്ചും കളിയാക്കിയും ഷമ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ആരാധകർ ചർച്ചയാക്കുന്നത്.
രോഹിത് ശർമ്മയെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യയുടെ സെമി ഫൈനൽ വിജയം. എന്നാൽ വിമർശനങ്ങൾക്ക് അതീതമായി അന്നും ഷമ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഷമയുടെ വാക്കുൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്നുപോലും വിയോജിപ്പുകൾ ഉയർന്നിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് വിവാദത്തിന് തിരികൊളുത്തി. രോഹിത് ശർമ്മയെ “ഒരു തടിച്ച കായികതാരം” എന്നും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായതാണെന്നും ഷമ വിശേഷിപ്പിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഷമയുടെ വിമർശനം.
സോഷ്യൽ മീഡിയയിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു, ‘ഒരു കായികതാരം എന്ന നിലയിൽ രോഹിത് ശർമ്മ തടിച്ചവനാണ്! ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്! ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് മോശം ക്യാപ്റ്റൻ!’ എന്നായിരുന്നു ക്ഷമയുടെ വിവാദ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക