Kottayam

കോട്ടയത്ത് വീണ്ടും സ്‌ഫോടക വസ്തു പിടിച്ചു, 75 ഇലക്ട്രിക് ഡിറ്റനേറ്ററുമായി തേനി സ്വദേശി അറസ്റ്റില്‍

Published by

കോട്ടയം: ഇലക്ട്രിക് ഡിറ്റനേറ്ററും തിരിയുമായി തേനി ആണ്ടിപ്പെട്ടി സ്വദേശിയായ സുരേന്ദ്രന്‍ മുത്തയ്യയെ (52) പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിയേയും തീക്കോയി സ്വദേശി ഫൈസിയെയും ചോദ്യം ചെയ്തപ്പോഴാണ് സുരേന്ദ്രന്‍ മുത്തയ്യയെക്കുറിച്ച് വിവരം ലഭിച്ചത്. ഇക്കാര്യം ഇടുക്കി ജില്ലാ പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ സുരേന്ദ്രന്‍ വാഴൂര്‍ കാപ്പുകാട് ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കളായ 75 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 20 മീറ്റര്‍ തിരിയും പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക