ന്യൂദല്‍ഹി: ഷമ മുഹമ്മദ് എന്ന കോണ്‍ഗ്രസ് വനിതാ നേതാവ് ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യ-ആസ്ത്രേല്യ മത്സരം നടക്കുന്നതിന് തൊട്ടുമുന്‍പാണ് രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. ഒരു കായികതാരത്തിന് വേണ്ട ഫിറ്റ് നെസ് രോഹിത് ശര്‍മ്മയ്ക്കില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനം അനവസരത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് ആത്മവിശ്വാസം നല്‍കേണ്ട സമയത്ത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പരിഹാസമാണ് ഷമ മുഹമ്മദ് നടത്തിയത്.
ഷമ മുഹമ്മദ് ആസ്ത്രേല്യയ്‌ക്കെതിരെ ജയിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുന്നു:
ഇന്ത്യ മുഴുവന്‍ എതിരായി തിരിഞ്ഞതോടെ അവര്‍ പ്രസ്താവന തിരുത്തി. കോണ്‍ഗ്രസ് പോലും ഈ പ്രസ്താവനയുടെ പേരില്‍ ക്ഷമ ചോദിച്ചു. പക്ഷെ അടുത്ത ദിവസം ഇന്ത്യ ആസ്ത്രേല്യയെ സെമിയില്‍ തോല്‍പിക്കുകയും ഫൈനലില്‍ കടക്കുകയും ചെയ്തു.
ഇതോടെ തന്റെ മുന്‍ദിവസത്തെ അഭിപ്രായം മാറ്റി ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് ഷമാ മുഹമ്മദ് വീണ്ടും പോസ്റ്റിട്ടു. ഒരു രാഷ്‌ട്രീയ നേതാവിന് വേണ്ട മിനിമം യോഗ്യത തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയെങ്കിലും ചെയ്യുക എന്നാണ്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റനെ തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച രോഹിത് ശര്‍മ്മ തൊട്ടടുത്ത ദിവസം തന്നെ രോഹിത് ശര്‍മ്മയെ അഭിനന്ദിക്കുകയായിരുന്നു ഷമ മുഹമ്മദ്. പക്ഷെ ഈ മലക്കം മറിച്ചില്‍ ഷമ മൂഹമ്മദിന് മാത്രം കഴിയുന്ന അഭ്യാസമാണെന്ന് തെല്ല് പരിഹാസത്തോടെ കോണ്‍ഗ്രസുകാര്‍ തന്നെ രഹസ്യമായി അടക്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക