തിരുവനന്തപുരം: ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വയലിന് കച്ചേരിയ്ക്കിടെ പൊലീസ് പൊടുന്നനെ എത്തി ലൈറ്റും മൈക്കും ഓഫ് ചെയ്യിപ്പിച്ച് പരിപാടി നിര്‍ത്തിയതുമൂലം അമ്പരന്നുപോയ പത്ത് വയസ്സുകാരി ഗംഗാ ശശിധരനെ സുരേഷ് ഗോപി അഭിനന്ദിക്കുന്ന വീഡിയോ പുറത്ത്. സംഭവം കത്തിനില്‍ക്കുന്ന അവസരമായതിനാല്‍ ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.
സുരേഷ് ഗോപി ഗംഗാ ശശിധരന്വയലിന് വായിക്കുന്നത് ആസ്വദിക്കുന്ന വീഡിയോ:
ഗംഗാ ശശിധരന് വയലിനില്‍ ഒരു ഗാനം വായിച്ചുതീരുമ്പോള്‍ സുരേഷ് ഗോപി കയ്യടിക്കുന്നതാണ് ഈ വീഡിയോ. ഈ വീഡിയോ എപ്പോള്‍, എവിടെവെച്ച് ചിത്രീകരിച്ചതാണെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ല. എന്തായാലും സുരേഷ് ഗോപി പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാകാരി തന്നെയാണ് ഗംഗാ ശശിധരന്. എന്തായാലും വയലിന് രംഗത്ത് ഒരു അത്ഭുതസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് പത്ത് വയസ്സുകാരി ഗംഗാ ശശിധരന്. വയലിന് രംഗത്ത് ബാലഭാസ്കറിന് ശേഷം ഉയര്‍ന്നുവരുന്ന അത്ഭുതവയലിന്വാദകയാണ് ഗംഗാ ശശിധരന്.
കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ഗംഗാശശിധരന്റെ പരിപാടി നടക്കുന്നതിനിടെയാണ് രാത്രി 10 മണിയോടെ പൊലീസ് സംഘം എത്തി മൈക്കും ലൈറ്റും ഓഫാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പൊലീസിനെ അമ്പരപ്പോടെ നോക്കുന്ന ഗംഗാശശിധരന്റെ ഫോട്ടോ വൈറലാണ്.
മരുതമലൈ മാമണിയേ മുരകയ്യാ എന്ന ഗാനം ഗംഗ വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് എത്തിയത്. നല്ലൊരു ജനക്കൂട്ടവും ഗംഗയുടെ വയലിന് ആസ്വദിക്കാന്‍ എത്തിയിരുന്നു. ഈ വിവാദത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഗംഗമോള്‍ സുരേഷ് ഗോപിയ്ക്കൊപ്പം എന്ന തലക്കെട്ടിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്. തെച്ചി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പ നിന്നെ കണി കാണേണം…എന്ന കൃഷ്ണഭക്തിഗാനമാണ് ഗംഗാശശിധരന് സുരേഷ് ഗോപിയ്ക്ക് മുന്പില് വായിക്കുന്നത്. ഒടുവില്‍ സുരേഷ് ഗോപി കയ്യടിക്കുന്നത് കാണാം.
ഈ വിഡിയോയ്ക്ക് കീഴെ നിറയെ പ്രതിഷേധകമന്റുകള് നിറയുകയാണ്. പൊലീസിനെയും പിണറായി സര്‍ക്കാരിനെയും എല്ലാം ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കുഞ്ഞിന്റെ കച്ചേരിയില്‍ വായിക്കുന്ന പാട്ട് അവസാനിച്ച ശേഷമാണ് പൊലീസ് നടപടിയെടുത്തിരുന്നതെങ്കില് നന്നായിരുന്നു എന്നും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: