Kerala

കേരളത്തിലെ ലഹരി വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ: ജേക്കബ് തോമസ് ഐപിഎസ്

Published by

കൊച്ചി : കേരളമാണ് വ്യാവസായികമായി ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്ന വ്യാജ പ്രചരണം സംഘടിതമായി നടക്കുകയാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ്. കോവിഡ് കാലത്ത് കേരളം നമ്പർ വൺ എന്ന പ്രചരണം നടത്തിയ അതേ സംഘം തന്നെയാണ് ഇതിനും പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുവ തലമുറ ഗുരുതരമായ ലഹരി വ്യാപനത്തിന് ഇരയായിക്കഴിഞ്ഞിട്ടും ഭരണകൂടം ഒന്നും ചെയ്യുന്നില്ല. സ്‌കൂളുകളിൽ പഠന, കായിക പ്രക്രിയകൾ നിർജീവമായ അവസ്ഥയിലേക്ക് പോയതാണ് യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കാൻ കാരണമെന്നും ജേക്കബ് തോമസ് പറഞ്ഞു. “ലക്ഷ്യ” സോഷ്യൽ മീഡിയ സംഗമത്തിൽ ഉദ്ഘാടന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രജ്ഞ പ്രവാഹ് ദേശീയ കൺവീനർ ജെ നന്ദകുമാർ അടക്കമുള്ള പ്രമുഖരും “ലക്ഷ്യ” സോഷ്യൽ മീഡിയ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന പാനൽ ചർച്ചയിൽ ശ്രീജിത്ത്‌ പണിക്കർ, പ്രൊഫ. ഗോപകുമാർ, ഓ എം ശാലീന എന്നിവർ സംസാരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by