കത്വ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ നിന്ന് മൂന്ന് സാധാരണക്കാരുടെ മരണത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സ്ഥലം സന്ദർശിക്കും. യുവാക്കളുടെ മരണത്തിന് പിന്നിൽ ഭീകരരാണെന്നാണ് സംശയിക്കുന്നത്. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദർ സിംഗ് പറഞ്ഞു.
ദെഹോട്ട ഗ്രാമവാസിയായ ചമൽ സിംഗിന്റെ മകൻ വരുൺ സിംഗ് (15), ഷോരി ലാലിന്റെ മകൻ യോഗേഷ് സിംഗ് (32), മർഹൂൺ ഗ്രാമവാസിയായ ദർശൻ സിംഗ് (40) എന്നിവരാണ് മരിച്ചത്. കത്വയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാർച്ച് 6 ന് രാത്രി 8 മണിയോടെയാണ് മൂവരെയും കാണാതാകുന്നത്. ഇതേത്തുടർന്ന്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജി), സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ സേന വിപുലമായ തിരച്ചിൽ നടത്തി.
60 മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഫെബ്രുവരി 16 ന് ബില്ലാവറിലെ കൊഹാഗ് ഗ്രാമത്തിൽ രണ്ട് സാധാരണക്കാരായ ഷംഷേർ (37), റോഷൻ (45) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരുടെയും കേസ് അന്വേഷിക്കാൻ പോലീസ് ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക