Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ചെറുകഥ: ഭാര്യ

കരവാളൂര്‍ ശിവകുമാര്‍ by കരവാളൂര്‍ ശിവകുമാര്‍
Mar 9, 2025, 10:35 am IST
in Literature

അയാളുടെ വിവാഹം കഴിഞ്ഞിട്ട് 26 വര്‍ഷം ആയെങ്കിലും ഒരിക്കല്‍പോലും കുടുംബത്തെ തനിച്ചാക്കി ദൂരെ ഒരിടത്തും ഒരു വിനോദയാത്രയ്‌ക്കായി പോയിട്ടില്ല.ഇപ്പോള്‍ മൈസൂറിലേക്ക് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായി ഭാര്യ ടൂറിന് പോയിരിക്കുകയാണ്. രണ്ട് വലിയ ടൂറിസ്റ്റ് ബസുകളില്‍ ആയിരുന്നു യാത്ര.

വര്‍ഷംതോറും ഉള്ള വിനോദയാത്രയ്‌ക്ക് പോകാമായിരുന്നു. അപ്പോഴെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു അയാളുടെ ഭാര്യ എന്നതാണ് വാസ്തവം. തന്നെയും മക്കളെയും വിട്ട് എങ്ങനെയാണ് പോകുന്നതെന്ന് അവള്‍ പറയുമായിരുന്നു.

അയാള്‍ക്ക് ജോലി സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നതിനാല്‍ സ്ഥലംമാറ്റം ഉണ്ടാവുക സ്വാഭാവികം. ഒരു നല്ല ഭാഗവും സ്വന്തം ജില്ലയ്‌ക്ക് പുറത്താണ് ജോലി ചെയ്തിരുന്നത്. ആഴ്ചകള്‍ക്കൊടുവിലോ, മാസത്തിന്റെ അവസാനമോ ആയിരിക്കും അയാള്‍ വീട്ടിലേക്ക് വരിക. ഇടയ്‌ക്കിടയ്‌ക്കുള്ള സ്ഥലംമാറ്റം അവരുടെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചു.

അയാള്‍ ഓര്‍ത്തു. താന്‍ വിവാഹം കഴിക്കാന്‍ വൈകിയതിനെക്കുറിച്ച്.അടുത്തുള്ള പഞ്ചായത്തുകളില്‍ ആണ് താമസിച്ചിരുന്നത് എങ്കിലും അവര്‍ അതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു. ഒരിക്കല്‍ ഒരു ബന്ധു പറഞ്ഞു’ കുറച്ചു നേരത്തെ ആലോചനയ്‌ക്ക് വന്നിരുന്നെങ്കില്‍ അന്നേ കെട്ടിച്ചു തരുമായിരുന്നു. ‘

ആദ്യകാലങ്ങളില്‍ ഒക്കെ ചില അപസ്വരങ്ങള്‍ ഉണ്ടായിരിന്നിട്ടുീ പതിയെ പതിയെ അത് കുറഞ്ഞുവന്നു. നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് കുട്ടികള്‍ ആയി. ഇതിനെപ്പറ്റി ചിലര്‍ കളിയാക്കുക ഇങ്ങനെ ആയിരുന്നു. ‘ സാരമില്ല, കുട്ടികള്‍ ഒരുമിച്ച് അങ്ങ് വളരും . ‘ഒരു എയ്ഡഡ് സ്‌കൂളില്‍ പണം ഡെപ്പോസിറ്റ് ചെയ്തു അധ്യാപിക ജോലി നേടി. സിംഗിള്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂള്‍ ആയതുകൊണ്ട് എന്നും വീടിനടുത്ത് ജോലി ചെയ്യാമല്ലോ? അങ്ങനെ അവര്‍ ആശ്വസിച്ചു. ‘ ചേട്ടാ, ഞാന്‍ ഇത്തവണ സ്‌കൂളില്‍ നിന്നും ടൂര്‍ പോകുകയാണ്. ഇക്കൊല്ലം പെന്‍ഷന്‍ പറ്റുന്ന 4 സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നു. സമ്മതമല്ലേ. തനിച്ച് ആക്കിയിട്ട് പോകാനും പ്രയാസം’.– അവള്‍ പരിഭവം പറഞ്ഞു’ എന്തായാലും പോയിട്ട് വാ’ അയാള്‍ പറഞ്ഞു. ഒരു മകന്‍ മെഡിക്കല്‍ കോളേജില്‍ പി. ജി ക്ക് പഠിക്കുന്നു. ഹോസ്റ്റലില്‍ ആണ് താമസം. ‘ അവനോട് പറ ഒരാഴ്ച വീട്ടില്‍ വന്ന് നില്‍ക്കാന്‍. ‘ഭാര്യ പറഞ്ഞു. ‘അത് വേണോ. ഹോസ്പിറ്റലില്‍ പോകേണ്ടേ. ‘ അയാള്‍ ചോദിച്ചു. പിന്നെ പറഞ്ഞു’ എന്തായാലും പോയിട്ട് വാ.’

ഒരാഴ്ച, ഭാര്യയുടെ അഭാവം ശരിക്കും ബാധിച്ചു. അടുക്കും ചിട്ടയുമായി കഴിഞ്ഞിരുന്നത് എല്ലാം അവതാളത്തിലായി. എല്ലാം ഭാര്യയാണ്ഹ നോക്കിയിരുന്നത്. പക്ഷേ ഇപ്പോള്‍ ആഹാരത്തിന് ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങുന്നു. ചെറു വിഭവങ്ങള്‍ ഉണ്ടാക്കുന്നു. പാത്രങ്ങളും മറ്റും ചിതറി കിടന്നു. സന്ധ്യയ്‌ക്കും പ്രഭാതത്തിലും കൃത്യമായി വിളക്ക് കത്തിച്ചിരുന്നത് ഇല്ലാതെയായി. മുറ്റമടിയില്ല. കരിയിലകള്‍ വീണു കിടന്നിരുന്നു. ഒരു അവയവത്തിന്റെ അഭാവം മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കും. അതുപോലെ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കിന് അതിലെ ഓരോ അംഗത്തിനും പ്രാധാന്യമുണ്ടെന്ന് അയാള്‍ഓര്‍ത്തു.ജോലിയും വീടും ഒരുമിച്ച് എങ്ങനെ കൊണ്ടുപോയിരുന്നുവെന്ന് അയാള്‍ അത്ഭുതപ്പെട്ടിരുന്നു. ‘ഞാന്‍ ഒന്ന് കിടന്നു പോയാലെ അച്ഛനും മക്കളും എന്തു ചെയ്യും, അതെങ്ങനെയാ പാചകത്തിനും മറ്റും എന്നെ ഒന്ന് സഹായിക്കാന്‍. അപ്പോഴൊക്കെ പലതും പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടല്ലേ ഉള്ളൂ. ഞാന്‍ ഇല്ലാതാവുമ്പോള്‍ നിങ്ങള്‍ പഠിച്ചോളും. ‘ഭാര്യപറഞ്ഞു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ നാളുകളില്‍ ബന്ധുക്കളും മറ്റും ചോദിക്കുമായിരുന്നു. ‘നീ നിന്റെ ഭാര്യയെ അടുക്കളയില്‍ സഹായിക്കുമോ എന്നൊക്കെ, ‘അപ്പോഴൊക്കെ അയാള്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തിരുന്നത്. ചിലപ്പോള്‍ ഭംഗി വാക്കു പറയും ‘കുറെയൊക്കെ. ‘പാചക കാര്യത്തില്‍ സഹായിച്ചിരുന്നുവെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന് അയാള്‍ ഓര്‍ത്തു. അയാള്‍ മകനോട് ആയി പറഞ്ഞു ‘നിനക്കി അവസ്ഥ വരരുത്. ‘മൊബൈലില്‍ എന്തോ നോക്കിക്കൊണ്ടിരുന്ന അവന് വല്ലതും മനസ്സിലായോ എന്തോ! അയാള്‍ അസ്വസ്ഥതയോടെ കിടപ്പു മുറിയിലേക്ക് നടന്നു.

Tags: Malayalam LiteratureShort StoryBharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.