Kerala

ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​: മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം

Published by

കോ​ഴി​ക്കോ​ട്: ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ മാസങ്ങൾക്കു മുൻപ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെ വീ​ണ്ടും ഭേ​ദ​ഗ​തി​. റോ​ഡു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ഡ്രൈ​വി​ങ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു മു​മ്പാണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പരിഷ്കരണങ്ങൾ വരുത്തിയത്. അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വി​ദേ​ശ​ത്തോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലോ പ​ഠ​ന-​ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കേ​ണ്ട അ​ഞ്ചു​പേ​ർ​ക്ക് ന​ൽ​കി​യ ക്വോ​ട്ട​യി​ലും മാറ്റം.

ഹ്ര​സ്വാ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​പ്പോ​കേ​ണ്ട​വ​ർ​ക്ക് ടെ​സ്റ്റി​ൽ പ​​​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നി​ൽ ടോ​ക്ക​ൺ എ​ടു​ക്ക​ണം. നി​ല​വി​ൽ ആ​ർ.​ടി.​ഒ ത​ല​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന അ​പേ​ക്ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട അ​ഞ്ചു​പേ​രെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. സീ​നി​യോ​റി​റ്റി കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച് മാ​ത്ര​മേ ഇ​നി റീ-​ടെ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. സീ​നി​യോ​റി​റ്റി ക്ര​മം ഉ​റ​പ്പു​വ​രു​ത്താ​ൻ സോ​ഫ്റ്റ് വെ​യ​റി​ൽ മാ​റ്റം​വ​രു​ത്തും.

ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് ലേ​ണേ​ഴ്സ് ടെ​സ്റ്റി​ന് വീ​ണ്ടും അ​പേ​ക്ഷി​ക്കു​മ്പോ​ൾ ക​ണ്ണ് പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി​മു​ത​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത് 30 ദി​വ​സം ക​ഴി​ഞ്ഞേ സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന നി​ല​വി​ലെ സ്ഥി​തി​യും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ട്.

ഇ​നി​മു​ത​ൽ ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റും (എം.​വി.​ഐ) ഒ​രു അ​സി​സ്റ്റ​ന്റ് എം.​വി.​ഐ​യും മാ​ത്ര​മേ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ക​യു​ള്ളൂ. മ​റ്റ് എം.​വി.​ഐ​ക​ളും എ.​എം.​വി.​ഐ​ക​ളും ഉ​ണ്ടെ​ങ്കി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റും പ​രി​ശോ​ധ​ന​യും ന​ട​ത്തും. ര​ണ്ട് എം.​വി.​ഐ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന ആ​ർ.​ടി.​ഒ, സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ൽ ര​ണ്ടു ബാ​ച്ചാ​യി ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​ണ് വി​രാ​മ​മാ​യ​യ​ത്.

ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ശേ​ഷം എ​ല്ലാ ദി​വ​സ​വും വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ്കൂ​ടി ന​ട​ത്ത​ണം. ഒ​രു എം.​വി.​ഐ​യും ഒ​രു എ.​എം.​വി.​ഐ​യും മാ​ത്ര​മു​ള്ള ഓ​ഫി​സു​ക​ളി​ൽ തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലേ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തൂ. ബു​ധ​ൻ, പൊ​തു അ​വ​ധി​യ​ല്ലാ​ത്ത ശ​നി ദി​വ​സ​ങ്ങ​ളി​ലാ​കും ഫി​റ്റ്ന​സ് ടെ​സ്റ്റ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: MVD