ശ്രീനഗര്‍: കാര്‍ഗിലില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമിറക്കി ചരിത്രംകുറിച്ച് ഭാരത വ്യോമസേന. ഉയര്‍ന്ന ഭാരോദ്വഹന ശേഷിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17 ഗ്ലോബ് മാസ്റ്ററാണ് 9,700 അടി ഉയരത്തില്‍ ദുര്‍ഘടമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ വ്യോമതാവളത്തില്‍ ആദ്യമായി പരീക്ഷണ ലാന്‍ഡിംഗ് വിജയകരമായി നടത്തിയത്. ഇതോടെ, പാക് അതിര്‍ത്തിയിലേക്ക് ഞൊടിയിടയില്‍ ചരക്ക് ഗതാഗതം സാധ്യമാകും.
25 ടണ്‍ മുതല്‍ 35 ടണ്‍ വരെ ഭാരം വഹിക്കാനുള്ള സി-17 ന്റെ കഴിവ് വ്യോമസേനയ്‌ക്ക് ഉപകാരമാകും. ഇത് ശൈത്യകാലത്ത് നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പോസ്റ്റുകളിലേക്ക് സൈനികരെയും സൈനിക സാമഗ്രികളെയും എത്തിക്കുന്നത് എളുപ്പമാക്കുന്നു. മുന്‍പ് 45 ടണ്ണും 67 ടണ്ണും ശേഷിയുള്ള എഎന്‍-32 ഉം സി-130 ഉം വിമാനങ്ങള്‍ മാത്രമേ കാര്‍ഗില്‍ വ്യോമതാവളത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.
സി-17 വിമാനങ്ങളുടെ ശേഷി കൂടുതലായതിനാല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വിമാനങ്ങളുടെ എണ്ണവും കുറയ്‌ക്കാന്‍ സാധിക്കും. നിലവില്‍ ശ്രീനഗറിലെയും ലേയിലെയും വ്യോമതാവളങ്ങളില്‍ നിന്നാണ് സി-17 വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ ആവശ്യമെങ്കില്‍, ഇപ്പോള്‍ അവയെ കാര്‍ഗിലില്‍ നിന്ന് വിന്യസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക