Kerala

നിഹാദ് മുഹ​മ്മദും അനാമികയും ലോജ്ഡിൽ മുറിയെടുത്ത് ലഹരി കച്ചവടം, രാത്രിയിൽ പൊലീസ് എത്തി ഇരുവരെയും പിടികൂടി, യുവാവ് കാപ്പാ കേസിൽ പ്രതി

Published by

ക​ണ്ണൂ​ർ: കണ്ണൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ താ​വ​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ നി​ഹാ​ദ് മു​ഹ​മ്മ​ദ് (31), ഇ​യാ​ളു​ടെ പെ​ൺ സു​ഹൃ​ത്ത് പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി അ​നാ​മി​ക സു​ദീ​പ് (26) എ​ന്നി​വ​ർ കാലങ്ങളായി ലഹരി കച്ചവടം നടത്തുന്നവരാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മ​ട്ട​ന്നൂ​ർ, വ​ള​പ​ട്ട​ണം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നോ​ളം കേ​സു​ക​ൾ ഇവർക്കെതിരെയുണ്ട്. നി​ഹാ​ദ് കാ​പ്പാ​കേ​സ് പ്രതിയാണ്. ഇയാൾ ജ​യി​ലി​ൽ നിന്നും ഇ​റ​ങ്ങി​യി​ട്ട് കു​റ​ച്ച് കാ​ല​മേ​യാ​യു​ള്ളു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

വെള്ളിയാഴ്‌ച്ച രാ​ത്രി 11.30 തോ​ടെയാണ് നി​ഹാ​ദ് മു​ഹ​മ്മ​ദും അനാമികയും പൊലീസിന്റെ പിടിയിലായത്. ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ലഹരി ഇടപാടുകാരെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ക​​​​ണ്ണൂ​​​​ർ മു​​​​ഴ​​​​ത്ത​​​​ടം റോ​​​​ഡി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ലോ​​​​ഡ്ജി​​​​ലാണ് നി​ഹാ​ദ് മു​ഹ​മ്മ​ദും അനാമികയും മുറിയെടുത്തത്. ക​ണ്ണൂ​ർ കാ​പി​റ്റ​ൽ മാ​ളി​ന് സ​മീ​പം മു​ഴ​ത്ത​ടം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ കാ​പ്പി​റ്റ​ൽ ലോ​ഡ്ജി​ലായിരുന്നു ഇരുവരും മുറിയെടുത്തത്. ലോഡ്ജിൽ മു​​​​റി​​​​യെ​​​​ടു​​​​ത്ത് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​​ല്പ​​​​ന ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രും. മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ ലോ​​​​ഡ്ജി​​​​ൽ മു​​​​റി​​​​യെ​​​​ടു​​​​ത്ത് നി​​​​ര​​​​വ​​​​ധി പേ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നാണ് പൊ​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്‌ക്കെ​​​​ത്തി​​​​യ​​​​ത്.

യു​വാ​വും യു​വ​തി​യും മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​ർ​മാ​രാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രും പൊലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നുമുള്ള വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്‌ക്കെ​ത്തി​യ​ത്.​പോ​ലീ​സ് ലോ​ഡ്ജി​ൽ എ​ത്തി​യ​പ്പോ​ൾ യു​വാ​വും യു​വ​തി​യും അ​ങ്ങോ​ട്ടുവ​രി​ക​യും പോ​ലീ​സി​നെ ക​ണ്ട​പ്പോ​ൾ പ​രു​ങ്ങു​ക​യും ഇ​റ​ങ്ങി ഓ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രെ​യും പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് യുവാവിന്റെ പോ​ക്ക​റ്റി​ൽ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. നി​ഹാ​ദി​ൽ നി​ന്ന് 4 ഗ്രാം ​എം​ഡി​എം​എ​യും അ​നാ​മി​ക​യി​ൽ നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വുമാണ് പി​ടി​ച്ചെ​ടു​ത്തത്.​

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: crimeMDMA