ബെംഗളൂരു : സ്വര്‍ണ്ണക്കടത്ത് കേസില്‍ കോടതിയില്‍ ഹാജരാക്കവേ അഭിഭാഷകരോട് വികാരാധീനയായി കന്നഡ നടി രന്യ റാവു.
താന്‍ വളരെയധികം മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് താരം അഭിഭാഷകരോട് പറഞ്ഞു. വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഡി.ആര്‍.ഐ. സംഘം കൊണ്ടുപോകുന്നതിന് മുമ്പ് കോടതിമുറിയില്‍ തന്റെ അഭിഭാഷകരുമായി സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാക്കിയത്.
എന്തുകൊണ്ടാണ് ഇതില്‍ അകപ്പെട്ടത് എന്ന ചിന്തയാണ് എപ്പോഴും. മനസ് ഇപ്പോഴും വിമാനത്താവളത്തിലെ ആ ദിവസത്തിലേക്ക് എന്നെ കൊണ്ടുപോകുന്നു, എനിക്ക് ശരിക്കൊന്നു ഉറങ്ങാന്‍ കഴിയുന്നില്ല. മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും രന്യ പറഞ്ഞു.
തന്നെ ഈ കേസില്‍ മനപൂര്‍വം കുടുക്കിയതാണെന്നും താന്‍ നിരപരാധിയാണെന്നും താരം റവന്യു ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിനോട് പറഞ്ഞിരുന്നു. അതേസമയം, തന്റെ കൈവശം 17 സ്വര്‍ണ്ണക്കട്ടികളുണ്ടായിരുന്നതായി രന്യ സമ്മതിച്ചതായി ഡിആര്‍ഐ അറിയിച്ചു. താന്‍ ദുബായ്‌ക്കു പുറമേ യൂറോപ്പ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്‌ക്ക് യാത്രചെയ്തിരുന്നുവെന്നും രന്യ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: