തൊടുപുഴ: : അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത നാല് അന്യസംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ നെടുങ്കണ്ടത്ത് അറസ്റ്റില്‍. സദ്ദാം ഹുസൈന് (23), അജിം ഉദിന് (26), മുഖീബുര്‍ റഹ്മാന് (38), ഖയിറുള് ഇസ്ലാം (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് വെള്ളിയാഴ്ച നെടുങ്കണ്ടത്തിന് സമീപം എത്തിക്കുകയായിരുന്നു. ഇഷ്ടികക്കളത്തിലെ ഷെഡിലാണ് ഭര്‍ത്താവിന്റെ സുഹൃത്ത് മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ പ്രതികള്‍ യുവതിയുടെ ഭര്‍ത്താവിനെ സംഘടിതമായി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ആദ്യം സദ്ദാം ഹുസൈനും തുടര്‍ന്ന് മറ്റുള്ളവരും യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. രാവിലെ ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതിയും ഭര്‍ത്താവും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: