തിരുവനന്തപുരം: ‘ ലക്ഷ്യ’ സോഷ്യല്‍ മീഡിയ മീറ്റ് നാളെ കൊച്ചിയില്‍ നടക്കും. എളമക്കര ഭാസ്ക്കരീയം കണ്വന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി രാവിലെ പത്ത് മണിക്ക് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല നയിക്കുന്ന ചര്‍ച്ചയും ശ്രീജിത് പണിക്കര്‍, ഡോ.ജി ഗോപകുമാര്‍, കെ.ജി ജ്യോതിര്‍ഘോഷ്, ഒ.എം ശാലീന എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്ക്കഷനും ‘ലക്ഷ്യ’യില്‍ നടക്കും. വൈകിട്ട് നാലു മണിക്ക് പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സമാപന പ്രഭാഷണം നടത്തും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം പ്രതിനിധികള്‍ ‘ലക്ഷ്യ’യില്‍ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: