ന്യൂദല്‍ഹി:റഷ്യന്‍ സര്‍ക്കാരിന്‌റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോര്‍ട്ടുമായി (ആര്‍ഒഇ) ഇന്ത്യ 248 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. ടി-72 ടാങ്കുകളുടെ ഫ്‌ളീറ്റിനായി 1,000 കുതിരശക്തി എഞ്ചിനുകള്‍ വാങ്ങുന്നതിനാണ് കരാര്‍. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭം വിപുലീകരിക്കുന്നതിനും എഞ്ചിനുകളുടെ സംയോജനത്തിനും മറ്റും കരാര്‍ പ്രയോജനപ്പെടും. ചെന്നെയിലെ ആവഡിയിലുള്ള ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡിലേക്ക് ആര്‍ഒഇയില്‍ നിന്ന് സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഈ കരാറില്‍ വ്യവസ്ഥയുണ്ട്. ‘റഷ്യന്‍ നിര്‍മ്മിത ടി-72 വിമാനങ്ങളാണ് ആര്‍മി ടാങ്ക് ഫ്‌ളീറ്റിന്റെ പ്രധാന ഘടകം. നിലവില്‍ 780 എച്ച് പി എഞ്ചിനാണ് ഘടിപ്പിച്ചിട്ടുളളത്. ടി-72 ടാങ്കുകളുടെ ഫ്‌ളീറ്റില്‍ 1,000എച്ച് പി എഞ്ചിനുകള്‍ സജ്ജമാക്കുന്നത് സൈന്യത്തിന് യുദ്ധമേഖലകളില്‍ ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യയുടെ ലൈസന്‍സിന് കീഴില്‍ ഹെവി വെഹിക്കിള്‍സ് ഫാക്ടറി നിര്‍മ്മിക്കുന്ന 1,657 ടി-90എസ് `ഭീഷ്മ’ ടാങ്കുകളില്‍ 1,300 എണ്ണം ഇതുവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: