ന്യൂദല്‍ഹി: മുംബൈയിലെ കുപ്രസിദ്ധമായ ധാരാവി എന്ന ചേരിയെ വൃത്തിയുള്ള ജനവാസകേന്ദ്രമാക്കി മാറ്റുന്ന രീതിയില്‍ വികസിപ്പിക്കാനുള്ള ജോലി അദാനിയെ ഏല്‍പിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. ധാരാവി ചേരിപുനര്‍വികസന പദ്ധതിയുടെ ചുമതല ദുബായിലെ സെക് ലിങ്ക് ടെക്നോളജീസ് കോര്‍പ് അദാനിയെ ഏല്‍പിക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപുനര്‍നിര്‍മ്മാണ പദ്ധതിയാണ് മുംബൈയിലെ ധാരാവി ചേരി പുനര്‍വികസന പദ്ധതി. തങ്ങളാണ് അദാനി നല്‍കിയതിനേക്കാള്‍ മെച്ചപ്പെട്ട പദ്ധതി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരെ സെക് ലിങ്ക് ടെക്നോളജീസ് കോര്‍പ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത്തരം പദ്ധതികളിലെ അന്തിമവാക്ക് മഹാരാഷ്‌ട്ര സര്‍ക്കാരിനാണെന്ന് വിശദീകരിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി ഈ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു. ധാരാവി പുനര്‍വികസനത്തിനായി സെക് ലിങ്ക് നല്‍കിയ പദ്ധതി അടിസ്ഥാനപരമായി പോരായ്മകള്‍ ഉള്ളതാണെന്നും മുംബൈ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. യോജിച്ച കരാര്‍ തെരഞ്ഞെടുക്കാനുള്ള അധികാരം മഹാരാഷ്‌ട്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അദാനി 5069 കോടിയ്‌ക്ക് പുനര്‍വികസന കരാര്‍ നല്‍കിയപ്പോള്‍ സെക് ലിങ്ക് 8640 കോടിയാണ് നല്‍കിയിരുന്നതെന്നും സുപ്രീകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതിനാല്‍ അദാനിയ്‌ക്ക് തന്നെയാണ് ധാരാവി പുനര്‍വികസനപദ്ധതിക്ക് അര്‍ഹതയെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.
അദാനിയ്‌ക്ക് ഈ പദ്ധതി നല്‍കുന്നതിനെതിരെ പ്രതിപക്ഷഗൂഢാലോചന
അദാനിയ്‌ക്ക് ധാരാവി പുനര്‍വികസനപദ്ധതി നല്‍കുന്നതിനെതിരെ ഒട്ടേറെ എതിര്‍പ്പുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് പാര്‍ട്ടിയും പല രീതികളില്‍ തടസ്സങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. ഇതോടെ മുംബൈയുടെ കറുത്തപാടായി നില്‍ക്കുന്ന ധാരാവി ചേരി മുഖം മിനുക്കി ആധുനിക വികസിത ഇന്ത്യയുടെ പ്രതീകമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: