തിരുവനന്തപുരം: ബന്ധുക്കളും സുഹൃത്തുമായ അഞ്ച് പേരെ ചുറ്റിക അടിച്ച് കൊന്ന അഫാന്‍ എന്ന യുവാവിന് ഭീകരബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇന്‍റലിജന്‍സിന് ചില വിവരങ്ങള്‍ ലഭിച്ചതായി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ വിശദാംശങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.
ഈ ചുറ്റിക പ്രയോഗവുമായി ബന്ധപ്പെട്ട് അഫാന് എന്തെങ്കിലും തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരുന്നു. പലപ്പോഴും അഫാന്‍ വീട്ടില്‍ ഉണ്ടാകാറില്ല എന്ന നിരീക്ഷണമാണ് പൊലീസിനെ ഞെട്ടിച്ചത്. ഇദ്ദേഹം മയക്കമരുന്ന് ഉപയോഗിച്ചിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മയക്കമരുന്ന് ഉപയോഗിച്ചിരുന്നില്ല എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്.
എങ്ങിനെയാണ് വിദഗ്ധമായി ചുറ്റികകൊണ്ട് അടിച്ച് കാമുകി, സഹോദരന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊന്നത്? മാത്രമല്ല, ഒരാളുടെ പോലും നിലവിളി ശബ്ദം പുറത്തുവരാത്തവിധമാണ് ചുറ്റിക ഉപയോഗിച്ചിരുന്നത് എന്ന് പറയുന്നു. ഇതിന് പിന്നില്‍ പ്രത്യേക പരിശീലനം അഫാന്‍ നേടിയിരുന്നോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ചുറ്റിക ഉപയോഗിച്ച് ആളുകളെ അടിച്ചുകൊല്ലുന്നതില്‍ കേരളത്തിലെ ചില തീവ്രവാദിസംഘടന വിദഗ്ധരാണ്. അതുകൊണ്ടാണ് ഏതെങ്കിലും തീവ്രവാദിസംഘടനയുമായി പ്രത്യേകം ബന്ധമുണ്ടോ എന്ന് ചോദിക്കുന്നത്. അതുപോലെ വീട്ടില്‍ കടം കുന്നുകൂടിയതാണ് അഫ്സാനെ അക്രമകാരിയാക്കിയത് എന്ന ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അഫാനോ അഫാന്റെ വീട്ടിലോ കടം ഉണ്ടായിരുന്നില്ലെന്നാണ് പിതാവിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്. .












